ടേബിള്‍ ടെന്നീസ് താരം വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചതായി പരാതി

soumyajit

കൊല്‍ക്കത്ത: ഇന്ത്യന്‍ ടേബിള്‍ ടെന്നീസ് താരം സൗമ്യജിത് ഘോഷ്‌ തന്നെ വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. ബര്‍സത് വനിതാ പൊലീസ് സ്റ്റേഷനിലാണ് പതിനെട്ടുകാരിയായ പെണ്‍കുട്ടി പരാതി നല്‍കിയിരിക്കുന്നത്. മൂന്ന് വര്‍ഷത്തിലേറെയായി ബന്ധം പുലര്‍ത്തിയിരുന്നതായും ഗര്‍ഭിണിയായപ്പോള്‍ ഗര്‍ഭഛിദ്രം നടത്താന്‍ നിര്‍ബന്ധിതയാണെന്നും പെണ്‍കുട്ടി ആരോപിച്ചു.

എന്നാല്‍ ആരോപണങ്ങള്‍ നിഷേധിച്ച് ഘോഷിന്റെ കുടുംബം രംഗത്തെത്തി. സംഭവത്തില്‍ ഗൂഢാലോചനയുണ്ടെന്നും അവര്‍ ആരോപിച്ചു. വരാനിരിക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസ് മുന്‍നിര്‍ത്തി ബ്ലാക്ക്‌മെയിങ് വഴി പണം തട്ടിയെടുക്കാനുള്ള ഗൂഢാലോചനയാണിതെന്ന് താരത്തിന്റെ ബന്ധു വ്യക്തമാക്കി.

2012, 2016 ഒളിമ്പിക്‌സില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച സൗമ്യജിത് ഘോഷ്‌ അര്‍ജുന അവാര്‍ഡ് ജേതാവാണ്. 2014 ല്‍ സോഷ്യല്‍ മീഡിയയിലൂടെയാണ് ഇരുവരും പരിചയപ്പെടുന്നത്.

Top