സോളാര്‍ പീഡനക്കേസിൽ ഹൈബിയെ കുറ്റവിമുക്തനാക്കിയ റിപ്പോര്‍ട്ട് തള്ളണമെന്ന ഹര്‍ജിയുമായി പരാതിക്കാരി

തിരുവനന്തപുരം: സോളാർ പീഡനക്കേസിൽ ഹൈബി ഈഡൻ എംപിയെ കുറ്റവിമുക്തനാക്കിയ സിബിഐ റിപ്പോ‍ർട്ടിനെതിരെ പരാതിക്കാരി. കുറ്റവിമുക്തനാക്കിയ റിപ്പോർട്ട് തള്ളണമെന്നാവശ്യപ്പെട്ട് സിജെഎം കോടതിയിൽ പരാതിക്കാരി ഹർജി നൽകി. ഇര തെളിവ് കണ്ടെത്തിയില്ലെന്ന സിബിഐ വാദം അംഗീകരിക്കാനില്ലെന്നും, തെളിവ് കണ്ടെത്തേണ്ടത് അന്വേഷണ ഉദ്യോഗസ്ഥരാണെന്നും ഹർജിയിൽ പരാതിക്കാരി പറയുന്നു.

Top