ഫെയ്സ്ബുക്കിൽ നിന്ന് നേരിട്ട് വാട്സ്‌ആപ്പ് ആപ്ലിക്കേഷനിലേക്ക് നേരിട്ട് എത്താന്‍

facebook, Whatsapp

ഫെയ്സ്ബുക്ക് ആപ്ലിക്കേഷനില്‍ പുതിയ വാട്സ്‌ആപ്പ് ബട്ടണ്‍ കമ്പനി പരീക്ഷിക്കുന്നു.

ഫെയ്സ്ബുക്ക് ആപ്പിനുള്ളില്‍ നിന്ന് നേരിട്ട് വാട്സ്‌ആപ്പ് ആപ്ലിക്കേഷനിലേക്ക് പോകുന്നതിനാണ് ഈ സംവിധാനം.

പുതിയ ഫീച്ചറിനെ കുറിച്ചോ അത് എല്ലാവര്‍ക്കും ലഭിക്കുമോ എന്നതിനെ കുറിച്ചോ വാട്സ്‌ആപ്പ് ഇതുവരെ ഔദ്യോഗിക വിവരങ്ങളൊന്നും പുറത്ത് വിട്ടിട്ടില്ല.

ഫെയ്സ്ബുക്ക് ഉപയോക്താവായ അരവിന്ദ് അയ്യരാണ് ഈ വാര്‍ത്ത ആദ്യമായി പുറത്തുവിട്ടത്. ഫെയ്സ്ബുക്ക് ആപ്ലിക്കേഷന്‍ ഡാനിഷ് ഭാഷയിലേക്ക് മാറ്റിയപ്പോള്‍ പുതിയ വാട്സ്‌ആപ്പ് ബട്ടണ്‍ ശ്രദ്ധയില്‍പെട്ടു എന്ന് അരവിന്ദ് പറയുന്നു.

ഫെയ്സ്ബുക്ക് ആപ്പിലെ മെനുവിനൊപ്പമാണ് വാട്സ്‌ആപ്പ് ബട്ടണ്‍ ക്രമീകരിച്ചിരിക്കുന്നത്.

ആന്‍ഡ്രോയിഡ് ഫോണുകളിലും ഐഓഎസ് ഉപകരണങ്ങളിലും ഫെയ്സ്ബുക്ക് പുതിയ സംവിധാനം പരീക്ഷിക്കുന്നുണ്ടെന്നാണ് വിവരം.ഇന്‍സ്റ്റന്‍റ് വീഡിയോസ് എന്ന പുതിയ ഫീച്ചറും ഫേയ്സ്ബുക്ക് പരീക്ഷിക്കുന്നുണ്ട്.

വൈഫൈയുമായി കണക്റ്റ് ചെയ്ത് വീഡിയോകള്‍ ഡൗണ്‍ലോഡ് ചെയ്യാൻ സാധിക്കുന്ന ഫീച്ചര്‍ ആണിത്.

ഫെയ്സ്ബുക്കിലെ ഇന്‍സ്റ്റന്‍റ് ആര്‍ട്ടിക്കിളിന് സമാനമാണ് പുതിയ ഇന്‍സ്റ്റന്റ് വീഡിയോ സംവിധാനവും.

Top