ഇന്ത്യയിലെ എല്ലാ പ്രവർത്തനങ്ങളും പാകിസ്താനിലേക്ക് മാറ്റാനൊരുങ്ങി കമ്പനി

വി​ദേ​ശ നാണയ വി​നി​മ​യ ച​ട്ട​ലം​ഘ​ന​ത്തിന്റെ പേരില്‍ ചൈ​നീ​സ് മൊ​ബൈ​ല്‍ ഫോ​ണ്‍ നി​ര്‍​മാ​താ​ക്ക​ളാ​യ ഷവോ​മി​യു​ടെ 5551 കോ​ടി രൂ​പ കേന്ദ്ര സര്‍ക്കാര്‍ മരവിപ്പിച്ചതിന് പിന്നാലെ കമ്പനി ഇന്ത്യ വിടുമെന്ന രീതിയില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

ഷവോമിയുടെ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങളെല്ലാം പാകിസ്താനിലേക്ക് മാറ്റുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍, ചൈനീസ് കമ്പനി അതെല്ലാം നിഷേധിച്ച്‌ രംഗത്തുവന്നിരിക്കുകയാണ്. റിപ്പോര്‍ട്ടുകള്‍ തീര്‍ത്തും അടിസ്ഥാനരഹിതമാണെന്ന് ഷവോമി പറഞ്ഞു.

കമ്പനിയുടെ സ്വത്തുക്കള്‍ മരവിപ്പിക്കാനുള്ള എ​ന്‍​ഫോ​ഴ്സ്മെ​ന്റ് ഡ​യ​റ​ക്ട​റേ​റ്റി​ന്റെ ഉ​ത്ത​ര​വി​ന് വി​ദേ​ശ നാണയവി​നി​മ​യ മാ​നേ​ജ്മെ​ന്റ് നി​യ​മ​പ്ര​കാ​ര​മു​ള്ള അ​തോ​റി​റ്റി (ഫെമ)​ അ​നു​മ​തി നല്‍കിയതിനെ ചോദ്യം ചെയ്തുകൊണ്ട് ചൈനീസ് കമ്പനി വെള്ളിയാഴ്ച വീണ്ടും കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചിരുന്നു.

5,551.27 കോ​ടി രൂ​പ​ക്ക് തു​ല്യ​മാ​യ വി​ദേ​ശ​നാ​ണ്യം ഷ​വോ​മി ഇ​ന്ത്യ, അ​ന​ധി​കൃ​ത​മാ​യി ഇ​ന്ത്യ​ക്ക് പു​റ​ത്തേ​ക്ക് കൈ​മാ​റ്റം ചെ​യ്തി​ട്ടു​ണ്ടെ​ന്ന് വ്യ​ക്ത​മാ​യ​താ​യി ഇ.​ഡി ഉ​ത്ത​ര​വി​ന് അ​നു​മ​തി ന​ല്‍​കി​ക്കൊ​ണ്ട് അ​തോ​റി​റ്റി പറഞ്ഞു. പ​ണം കൈ​മാ​റ്റം ചെ​യ്ത കമ്പ​നി​ക​ളി​ല്‍​ നി​ന്നും ഷ​വോ​മി ഒ​രു​ത​ര​ത്തി​ലു​ള്ള സേ​വ​ന​വും കൈ​പ്പ​റ്റി​യി​ട്ടി​ല്ലെ​ന്നും അ​തി​നാ​ല്‍ ഈ ​ഇ​ട​പാ​ട് അ​ന​ധി​കൃ​ത​മാ​ണെ​ന്നും ഇ.​ഡി ക​ണ്ടെ​ത്തി​യി​രു​ന്നു.

Top