എല്‍ജിയുടെ ജി-6 മോഡലിന്റെ വില കമ്പനി കുത്തനെ കുറച്ചു

lg 6 , smart phones offer

ല്‍ജിയുടെ ജി-6 മോഡലിന്റെ വില കമ്പനി കുത്തനെ കുറച്ചു.

ഒമ്പതിനായിരത്തോളം രൂപയാണ് ഫോണിന് ഒറ്റയടിക്ക് കുറഞ്ഞിരിക്കുന്നത്. ഇപ്പോള്‍ ഈ ഫോണിന്റെ വില 37,990 രൂപയാണ്.

ഓണ്‍ലൈന്‍ ഓഫ്‌ലൈന്‍ സ്റ്റോറുകളില്‍ ഈ വിലയ്ക്കായിരിക്കും എല്‍ജി ജി-6 ലഭിക്കുക.

എല്‍ജി ജി-6ന് ഇത് മൂന്നാം തവണയാണ് ഇന്ത്യയില്‍ വില കുറയ്ക്കുന്നത്.

5.7 ഇഞ്ച് ഫുള്‍വിഷന്‍ ഡിസ്‌പ്ലേ, ആന്‍ഡ്രോയ്ഡ് 7.0 നോഗട്ട് ഒ എസ്, സ്‌നാപ്ഡ്രാഗണ്‍ 821 പ്രോസസര്‍, 4ജിബി റാം, ഡ്യൂവല്‍ റിയര്‍ ക്യാമറ, 3300 എംഎഎച്ച് ബാറ്റി എന്നിവയാണ് ജി-6 ന്റെ സവിശേഷതകള്‍.

Top