ആന്ധ്രാപ്രദേശില്‍ നിയന്ത്രണം വിട്ട കോളേജ് ബസ് തലകീഴായി മറിഞ്ഞു

road-accident

ഒങ്കോലെ: ആന്ധ്രാപ്രദേശിലെ പ്രകാശം ജില്ലയില്‍ നിയന്ത്രണം വിട്ട കോളേജ് ബസ് തലകീഴായി മറിഞ്ഞു. മൂന്നു വിദ്യാര്‍ത്ഥികളെ നിസാര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

എസ്എസ്എന്‍ കോളേജിലെ ബസാണ് പ്രകാശം ജില്ലയിലെ ഉപുഗുണ്ടുരുവില്‍ വെച്ച് അപകടത്തില്‍പ്പെട്ടത്. ബസിലുണ്ടായിരുന്ന 35 വിദ്യാര്‍ത്ഥികളും അദ്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.

Top