തോമസ് ചാണ്ടിയുടെ കയ്യേറ്റം ; കലക്ടറുടെ റിപ്പോര്‍ട്ടിന് നിയമ സാധുതയുണ്ടെന്ന് എജി

thomas chandy

കൊച്ചി: തോമസ് ചാണ്ടിയുടെ കയ്യേറ്റം സംബന്ധിച്ച കലക്ടറുടെ റിപ്പോര്‍ട്ടിന് നിയമ സാധുതയുണ്ടെന്ന് അഡ്വക്കേറ്റ് ജനറല്‍.

കയ്യേറ്റം സംബന്ധിച്ച കണ്ടെത്തലുകള്‍ തള്ളാനാവില്ല. തുടര്‍നടപടികള്‍ തീരുമാനിക്കേണ്ടത് സര്‍ക്കാരെന്നും എജി വ്യക്തമാക്കുന്നു.

കോടതിവിധിവരെ കാത്തിരിക്കണമോ എന്ന് തീരുമാനിക്കേണ്ടതും സര്‍ക്കാരാണെന്നും എജി വിശദീകരിച്ചു.

ഇതിനിടെ എജിയുടെ നിയമോപദേശവും പുറത്തുവന്ന സാഹചര്യത്തില്‍ അദ്ദേഹം മന്ത്രിസഭയില്‍നിന്ന് രാജിവയ്ക്കണമെന്ന് കെപിസിസി അധ്യക്ഷന്‍ എം.എം. ഹസന്‍ അറിയിച്ചു.

തോമസ് ചാണ്ടി മന്ത്രിസഭയില്‍ ഇനിയും കടിച്ചു തൂങ്ങിയാല്‍ നാണംകെട്ട് ഇറങ്ങിപ്പോകേണ്ടിവരുമെന്നും ഹസന്‍ തുറന്നടിച്ചു.

Top