പ്രളയം മൂലം തകര്‍ന്ന 1500 വീടുകള്‍ പുനര്‍നിര്‍മ്മിക്കാന്‍ തയാറായി സഹകരണവകുപ്പ്

kadakampally surendran

തിരുവനന്തപുരം : കേരളത്തില്‍ പ്രളയം മൂലം കനത്ത നാശനഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. നിരവധി കുടുംബങ്ങളാണ് തീര്‍ത്തും അനാലംബരായത്. എന്നാല്‍ പ്രളയത്തില്‍ പൂര്‍ണമായും തകര്‍ന്ന 1500 വീടുകള്‍ സഹകരണവകുപ്പിന്റെ നേതൃത്വത്തില്‍ പുനര്‍നിര്‍മ്മിച്ചു നല്‍കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞിരിക്കുകയാണ്.

വീട് നിര്‍മ്മിക്കുന്നതിനായുള്ള സാമ്പത്തിക സഹായം നല്‍കുന്നത് ജില്ലാ ഭരണകൂടങ്ങള്‍ നല്‍കുന്ന പട്ടിക അനുസരിച്ചാകുമെന്നും മന്ത്രി അറിയിച്ചു. സെപ്റ്റംബര്‍ ഒന്നാം തീയതി തന്നെ ഈ ഭവന പദ്ധതി ആരംഭിക്കുമെന്നും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.

Top