ഗാസയില്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ടവരുടെ ഓര്‍മകള്‍ക്ക് മുന്നില്‍ മൗനം ആചരിച്ചു കൊണ്ട് കാലാവസ്ഥാ ഉച്ചകോടിക്ക് തുടക്കം

ദുബായ്: ഗാസയില്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ടവരുടെ ഓര്‍മകള്‍ക്ക് മുന്നില്‍ ഒരു നിമിഷം മൗനം ആചരിച്ചു കൊണ്ടാണ് കാലാവസ്ഥാ ഉച്ചകോടിക്ക് ദുബായില്‍ തുടക്കമായത്. മുന്‍ഗാമിയായ സമേഹ് ഷൗക്രിയയില്‍നിന്ന് പ്രസിഡന്റിന്റെ പ്രതീകമായ ചുറ്റിക ഡോ.സുല്‍ത്താന്‍ അല്‍ ജാബര്‍ ഏറ്റുവാങ്ങിയതോടെ ഔദ്യോഗിക ചര്‍ച്ചകള്‍ തുടങ്ങി. രണ്ടാഴ്ച നീണ്ടുനില്‍ക്കുന്ന ഉച്ചകോടിയില്‍ കാലാവസ്ഥാ വ്യതിയാനത്തില്‍ നിന്ന് ഭൂമിയെ രക്ഷിക്കാനുള്ള പുതിയ പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷ.

കല്‍ക്കരി പ്രധാന ഊര്‍ജസ്രോതസ്സായി തുടരുമെന്ന് ഇന്ത്യ നിലപാട് വ്യക്തമാക്കിയ സാഹചര്യത്തിലാണ് ഇത്. പാരീസ് ഉടമ്പടി അനുസരിച്ച് ആഗോള താപനില വര്‍ധനവ് 1.5 ഡിഗ്രി സെല്‍ഷ്യസിലേക്ക് കൊണ്ടുവരുകയെന്ന് ലക്ഷ്യം പരിശ്രമിച്ചാല്‍ നടപ്പാക്കാന്‍ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.ഇതോടൊപ്പം ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗം ഇല്ലാതാക്കാന്‍ ചര്‍ച്ചകള്‍ വേണമെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് ആവശ്യപ്പെട്ടു.

യു.എ.ഇയും ജര്‍മ്മനിയും 10 കോടി ഡോളര്‍ വീതം വാഗ്ദാനം ചെയ്തതിന് പിറകെ അഞ്ച് കോടി ഡോളര്‍ ബ്രിട്ടനും ഒന്നേമുക്കാല്‍ കോടി ഡോളര്‍ അമേരിക്കയും ഒരു കോടി ഡോളര്‍ ജപ്പാനും നല്‍കാന്‍ തീരുമാനമായി.പിന്നാലെ കാലാവസ്ഥാ വ്യതിയാനത്തില്‍ നഷ്ടപരിഹാര ഫണ്ട് പ്രവര്‍ത്തനക്ഷമമാക്കാന്‍ ഐക്യകണ്‌ഠ്യേന തീരുമാനമായി. കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട ദുരന്തങ്ങള്‍ നേരിടുന്ന വികസ്വര രാജ്യങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്ന സമ്പന്ന രാജ്യങ്ങളാണ് ഈ കരാറില്‍ ഉള്‍പ്പെടുക.

 

Top