സിട്രോണ്‍ സി3 ഓട്ടോമാറ്റിക് 2023ല്‍ എത്തും

ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളായ സിട്രോണ്‍ C3 പ്രീമിയം ഹാച്ച്ബാക്ക് 2022 ജൂലൈയിൽ ആണ്  മോഡൽ ഇന്ത്യയിൽ അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ മോഡൽ ലൈനപ്പ് ലൈവ്, ഫീൽ എന്നിങ്ങനെ രണ്ട് ട്രിമ്മുകളിലും 1.2 എൽ നാച്ചുറലി ആസ്പിറേറ്റഡ് , 1.2 എൽ ടർബോ എന്നീ രണ്ട് പെട്രോൾ എഞ്ചിൻ ഓപ്ഷനുകളിലും വാഹനം എത്തുകയാണ്. ഈ രണ്ട് എഞ്ചിനുകളും ആറ് സ്പീഡ് മാനുവൽ ഗിയർബോക്സിൽ ലഭ്യമാണ്.

ഇപ്പോഴിതാ ആറ് സ്‍പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്സുള്ള C3 ഹാച്ച്ബാക്ക് കമ്പനി 2023 രണ്ടാം പകുതിയിൽ അവതരിപ്പിക്കും എന്നാണ് ഒരു പുതിയ റിപ്പോർട്ട്. ട്രാൻസ്മിഷൻ യൂണിറ്റ് ഐസിനിൽ നിന്നാണ്. എല്ലാ എതിരാളികളും അടിസ്ഥാന എഎംടി ഓട്ടോമാറ്റിക് ഗിയർബോക്സുകൾ വാഗ്ദാനം ചെയ്യുമ്പോൾ, 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ട്രാൻസ്മിഷൻ വാഗ്ദാനം ചെയ്യുന്ന സെഗ്മെന്റിലെ ആദ്യത്തെ വാഹനമായി C3 മാറും എന്നും ഓട്ടോ കാര്‍ ഇന്ത്യയെ ഉദ്ദരിച്ച് ഇന്ത്യാ കാര്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

2023-ൽ പ്രാദേശികമായി അസംബിൾ ചെയ്‍ത പെട്രോൾ എഞ്ചിനുകളോട് കൂടിയ പുതിയ തലമുറ സിട്രോൺ C3 കമ്പനി അവതരിപ്പിക്കുമെന്ന് ഈ റിപ്പോർട്ട് പറയുന്നു. രണ്ട് മോട്ടോറുകളുടെയും പവർ, ടോർക്ക് കണക്കുകൾ മാറ്റമില്ലാതെ തുടരും. എന്നിരുന്നാലും, കാർ നിർമ്മാതാവ് അതിന്റെ ഇലക്‌ട്രോണിക്‌സ് മാറ്റും, അത് ഇന്ധനക്ഷമത മെച്ചപ്പെടുത്തുകയും മലിനീകരണ തോത് കുറയ്ക്കുകയും ചെയ്യും. പുതിയ ഓട്ടോമാറ്റിക് ഗിയർബോക്‌സിനൊപ്പം, ഹാച്ച്ബാക്ക് വില വർദ്ധനയ്ക്ക് സാക്ഷ്യം വഹിക്കാൻ സാധ്യതയുണ്ട്. നിലവിലുള്ള എഎംടി ഹാച്ച്ബാക്കുകളേക്കാൾ വില കൂടുതലായിരിക്കും ഇത്.

Top