ഇന്‍ഡോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലീസില്‍ അംഗമാകാന്‍ ചൈനീസ് ഭാഷ നിര്‍ബന്ധം

ന്യൂഡല്‍ഹി: ഇന്‍ഡോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലീസില്‍ (ഐ ടി ബി പി) അംഗമാകണമെങ്കില്‍ ചൈനീസ് ഭാഷയായ മാന്‍ഡാരിന്‍ നിര്‍ബന്ധം.

മാന്‍ഡാരിനും മാന്‍ഡാരിന്റെ വകഭേദവും(ടിബറ്റില്‍ സംസാരിക്കുന്ന ഭാഷ) പുതുതായി ചേരുന്നവര്‍ പഠിക്കണമെന്ന് ഐ ടി ബി പി തീരുമാനിച്ചു.

ദോക്‌ലാം വിഷയത്തില്‍ ഇന്ത്യയും ചൈനയും തമ്മില്‍ നില നില്‍ക്കുന്ന അസ്വസ്ഥതകള്‍ കണക്കിലെടുത്താണ് ഐ ടി ബി പി യുടെ ഈ പുതിയ തീരുമാനം.

ആദ്യവര്‍ഷ പരിശീലനത്തിനിടെ തന്നെ ഭാഷകള്‍ പഠിക്കണമെന്നും, ചൈനയുമായി അതിര്‍ത്തി പങ്കിടുന്നിടങ്ങളിലാണ് ഐ ടി ബി പി അംഗങ്ങള്‍ക്ക് ജോലി ചെയ്യേണ്ടി വരുന്നത്.

അതുകൊണ്ടു തന്നെ ഓരോ അംഗവും ചൈനീസ് ഭാഷ പഠിക്കേണ്ടത് അത്യാവശ്യമാണ്. ചൈനീസ് സൈനികരുമായി ദിവസേന ആശയവിനിമയം നടത്തേണ്ടി വരാറുണ്ട്.

അവരുടെ ഭാഷ മനസ്സിലാക്കാന്‍ സാധിക്കുന്നത് ആശവിനിമയത്തിനിടെ ഉണ്ടാകുന്ന തെറ്റിദ്ധാരണള്‍ ഒഴിവാക്കാന്‍ സഹായിക്കും ഐ ടി ബി പി അധികൃതര്‍ അറിയിച്ചു.

90,000 ത്തോളം അംഗങ്ങളുള്ള ഐ ടി ബി പിയില്‍ നിലവില്‍ 150 ഓഫീസര്‍മാര്‍ക്കു മാത്രമാണ് ചൈനീസ് ഭാഷ അറിയാവുന്നത്.

മാന്‍ഡാരിനും, മാന്‍ഡാരിന്റെ വകഭേദമായ ടിബറ്റന്‍ ഭാഷയും പഠിപ്പിക്കുന്നതിനായി 12 അധ്യാപകരെയാണ് റിക്രൂട്ട് ചെയ്തിരിക്കുന്നത്.

Top