പാണ്ടയുടെ രൂപത്തിലുള്ള സോളാർ പാനലുകൾ നിർമിക്കാനൊരുങ്ങി ചൈനീസ് കമ്പനി

ഹോങ്കോങ് : നുറുകണക്കിന് പാണ്ടയുടെ ആകൃതിയിലുള്ള സോളാർ പ്ലാന്റുകൾ നിർമിക്കാൻ ചൈന ഒരുങ്ങുന്നു.

ചോപ്സ്റ്റിക്കുകൾ മുതൽ ചെരുപ്പുകൾ വരെ പാണ്ടകളെ പോലെ രൂപകൽപ്പന ചെയ്തിരിക്കുന്നത് ചൈനയിൽ കാണാൻ സാധിക്കും .

ഒരു ചൈനീസ് ഊർജ്ജ കമ്പനിയാണ് കരടിയുടെ രൂപത്തിൽ 100 ​​സോളാർ ഫാമുകൾ നിർമിക്കാനൊരുങ്ങുന്നത്.

പാണ്ഡ ഗ്രീൻ എനർജി ഗ്രൂപ്പ് നിലവിൽ 50 മെഗാവാട്ട് പ്ലാൻറ് ഇതിനകം വടക്കൻ പ്രവിശ്യയായ ഷാൻസ്കിയിൽ എത്തിച്ചിട്ടുണ്ട്.

ലോകത്തെ രണ്ടാമത്തെ സമ്പദ് വ്യവ്യസ്ഥയ്ക്ക്‌ മുൻതൂക്കം നൽകുന്ന പബ്ലിക് റിലേഷൻ സ്റ്റണ്ടിലെ ആദ്യപടിയാണ് ഈ സോളാർ പാനലുകൾ .

സിലിക്കൺ, ലൈറ്റർ നിറമുള്ള ഫിലിം സോളാർ സെല്ലുകൾ കൊണ്ടാണ് പ്ലാന്റ് നിർമ്മിച്ചിരിക്കുന്നത്.

100 മെഗാവാട്ട് പാണ്ഡ പവർ സ്റ്റേഷനുകൾക്ക് വരുന്ന 25 വർഷത്തിനുള്ളിൽ 3.2 ബില്യൺ കിലോവാട്ട് വൈദ്യുതി ഉല്പാദിപ്പിക്കാൻ കഴിയുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നു.

കാനഡ, ഓസ്ട്രേലിയ, ജർമ്മനി, ഇറ്റലി എന്നീ രാജ്യങ്ങളുമായി സഹകരിച്ച് കൂടുതൽ പാണ്ട ആകൃതിയിലുള്ള സോളാർ സ്റ്റേഷനുകൾ തുടങ്ങാൻ ഹോങ്കോങ് ആസ്ഥാനമായ കമ്പനിയുമായി ചർച്ച നടത്തി വരികയാണ്.

രേഷ്മ പി.എം

Top