കോവിഡിനെ തുടര്‍ന്ന് ചൈനീസ് നഗരമായ ഷിയാന്‍ ലോക്ഡൗണിലേക്ക്

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ചൈനീസ് നഗരമായ ഷിയാനില്‍ ഒരാഴ്ചത്തെ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു.
ബ്രിട്ടന്‍, യു.എസ് രാജ്യങ്ങള്‍ക്കു പിന്നാലെ ഒമി​ക്രോണ്‍ വകഭേദമാണ് ചൈനയിലും കോവിഡ് വ്യാപനത്തിന് കാരണമാകുന്നത്. 1.3 കോടി ആളുകള്‍ താമസിക്കുന്ന ഷിയാനില്‍ ഒരാഴ്ചത്തേക്ക് സ്കൂളുകളും ബിസിനസ് സ്ഥാപനങ്ങളും റസ്റോറന്റുകളും അടച്ചിടാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. നഗരത്തിലെ അതീവ കോവിഡ് വ്യാപനമുള്ള ഭാഗങ്ങളില്‍ ആളുകള്‍ വീട്ടില്‍ തന്നെ കഴിയണമെന്നും നിര്‍ദേശമുണ്ട്.

കോവിഡ് വകഭേദങ്ങളില്‍ ഏറ്റവും കൂടുതല്‍ വ്യാപനശേഷിയുള്ളതാണ് ഒമിക്രോണ്‍(ബി.എ2.2). ആന്റിബോഡികളെ പ്രതിരോധിക്കാനും ഈ വകഭേദത്തിന് കഴിയുമെന്നാണ് വിദഗ്ധരുടെ നിരീക്ഷണം. സീറോ കോവിഡ് ​എന്ന ചൈനയുടെ വിട്ടുവിഴ്ചയില്ലാത്ത നയത്തിന് വലിയ തിരിച്ചടിയാണ് ഷിയാന്‍ നഗരത്തിലെ കോവിഡ് വ്യാപനം. ചൊവ്വാഴ്ച 335 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ കൂടുതല്‍ ആളുകള്‍ക്കും രോഗലക്ഷണങ്ങള്‍ പ്രകടമായിരുന്നില്ല.

Top