ഒരേ പോസ്റ്ററില്‍ തന്നെ രണ്ട് മുഖങ്ങള്‍; പുതിയ പോസ്റ്ററുകളുമായി ട്രോളന്മാര്‍

രേ പോസ്റ്ററില്‍ തന്നെ രണ്ട് മുഖങ്ങളുമായി വന്ന അബ്രഹാമിന്റെ സന്തതികളുടെ പുതിയ പോസ്റ്ററുകളുമായി ട്രോളന്മാര്‍. ചിത്രത്തിന്റെ ആദ്യ പോസ്റ്ററിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്ന് ലഭിച്ചത്. ഇപ്പോള്‍ ചിത്രത്തിന്റെ മൂന്നാമത്തെ പോസ്റ്റര്‍ പുറത്തുവന്നു. മമ്മൂട്ടി അദ്ദേഹത്തിന്റെ ഒഫീഷ്യല്‍ ഫേസ്ബൂക്ക് പേജിലൂടെയാണ് ചിത്രം ഷെയര്‍ ചെയ്തത്. ഒരേ പോസ്റ്ററില്‍ തന്നെ മമ്മൂട്ടിയുടെ രണ്ട് മുഖങ്ങള്‍ ഉണ്ട്. അതില്‍ ഒന്ന് സാള്‍ട്ട് ആന്‍ഡ് പേപ്പര്‍ ലുക്ക് ആണ്. ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ ട്രോളന്മാരുടെ പുതിയ പോസ്റ്ററുകളും വൈറലാകുകയാണ്.

trole-2

ഹനീഫ് അദേനിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രമാണ് അബ്രഹാമിന്റെ സന്തതികള്‍. ചിത്രത്തില്‍ ഡെറിക് എബ്രഹാമെന്ന പൊലീസ് ഓഫീസറായിട്ടാണ് മമ്മൂട്ടി വേഷമിടുന്നത്.ആന്‍സണ്‍ പോള്‍ മമ്മൂട്ടിക്കൊപ്പം പ്രധാന വേഷത്തിലെത്തുന്നു. കനിഹ, രഞ്ജി പണിക്കര്‍, സിദ്ദിഖ്, കലാഭവന്‍ ഷാജോണ്‍, തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഗ്രേറ്റ്ഫാദറിന്റെ സംവിധായകനായ ഹനീഫ് അദേനിയാണ് തിരക്കഥയൊരുക്കുന്നത്.

ഗുഡ്വില്‍ എന്റര്‍ടൈന്‍മെന്‍സിന്റെ ബാനറില്‍ ടി.എല്‍ ജോര്‍ജും ജോബി ജോര്‍ജും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്, മഖ്ബൂല്‍ സല്‍മാന്‍ കലാഭവന്‍ ഷാജോണ്‍ കനിഹ എന്നിവരും പ്രധാന വേഷത്തില്‍ എത്തുന്നു. ടേക് ഓഫിന്റെ സംവിധായകനായ മഹേഷ് നാരായണനാണ് എഡിറ്റിങ്. സംഗീതം ഗോപിസുന്ദര്‍. ടേക്ക് ഓഫില്‍ സെറ്റുകളിട്ട സന്തോഷ് രാമനാണ് പ്രൊഡക്ഷന്‍ ഡിസൈനര്‍.

Top