ഡല്‍ഹി: ലിവിംഗ് ടുഗെതര്‍ ബന്ധങ്ങള്‍ക്ക് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കിയത് യുവാക്കളുടെ നന്മയെ കരുതിയാണെന്ന് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി പറഞ്ഞു. ബന്ധത്തിലുള്ള പങ്കാളികള്‍ക്ക് ദോഷകരമായി ഒന്നും സംഭവിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.ഗവര്‍ണറുടെ അനുമതി കിട്ടിയാല്‍ ഉത്തരാഖണ്ഡില്‍ എക സിവില്‍ കോഡ് നിയമം നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി. ഇന്നലെയാണ് ഏകീകൃത സിവില്‍ കോഡ് ബില്‍ ഉത്തരാഖണ്ഡ് നിയമസഭ പാസാക്കിയത്. രാജ്യത്ത് യുസിസി ബില്‍ പാസാക്കുന്ന ആദ്യത്തെ സംസ്ഥാനമാണ് ഉത്തരാഖണ്ഡ്.
കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ നടപടിയെ വിമര്‍ശിച്ചു. സ്ത്രീകളോടുള്ള വിവേചനം അവസാനിപ്പിക്കാന്‍ നിയമത്തിലൂടെ കഴിയുമെന്ന് മുഖ്യമന്ത്രി പുഷ്‌കര്‍ സിംങ് ധാമി പറഞ്ഞു. സംസ്ഥാനങ്ങളിലൂടെ ഏകീകൃത സിവില്‍ നിയമം നടപ്പാക്കുന്നതിനാണ് ഉത്തരാഖണ്ഡിലൂടെ തുടക്കമാകുന്നത്. രണ്ട് ദിവസം നീണ്ട ചര്‍ച്ചയ്ക്ക് ശേഷം ശബ്ദ വോട്ടോടെയാണ് ബില്‍ പാസാക്കിയത്. ഇനി ഗവര്‍ണര്‍ ഒപ്പിടുന്നതോടെ ബില്‍ നിയമമാകും. കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ നീക്കത്തെ എതിര്‍ത്തു, ബില്‍ ആദ്യം സെലക്ട് കമ്മറ്റിക്ക് വിടണമായിരുന്നു എന്നും, വേണ്ടത്ര ചര്‍ച്ച നടന്നിട്ടില്ലെന്നും കോണ്‍ഗ്രസ് വിമര്‍ശിച്ചിരുന്നു.