മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും ഇന്ന് വാക്‌സിൻ സ്വീകരിച്ചേക്കും

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ, ആരോഗ്യമന്ത്രി കെ കെ ശൈലജ, തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിന്നും ഇന്ന് കോവിഡ് വാക്‌സിൻ സ്വീകരിച്ചേക്കും.

അറുപത് വയസ് കഴിഞ്ഞവരുടെ വാക്സീൻ സ്വീകരണത്തിനു സംസ്ഥാനത്ത് മികച്ച പ്രതികരണമാണ് കഴിഞ്ഞ ദിവസം മുതൽ ലഭിച്ചുകൊണ്ടിരിക്കുന്നത്. എന്നാൽ കൂടുതൽ പേർ ഒരേസമയം രജിസ്റ്റർ ചെയ്യാൻ ശ്രമിക്കുന്നത് ‘കോവിൻ പോർട്ടലിൽ’ സാങ്കേതിക തകരാറിനും കാലതാമസത്തിനിടയാക്കുന്നുണ്ട്.

മുഖ്യമന്ത്രിയുടെ വാക്സീൻ സ്വീകരണത്തിന് സജ്ജമാകാൻ തിരുവനന്തപുരം മെഡിക്കൽ കോളജിന് നിർദേശം നൽകിയിട്ടുണ്ട്

Top