യുഎസ്, ക്യൂബ സന്ദർശനത്തിന് മുഖ്യമന്ത്രിയും സംഘവും നാളെ പുറപ്പെടും

തിരുവനന്തപുരം: മുഖ്യമന്ത്രിയും സംഘവും നാളെ പുലർച്ചെ യുഎസ്, ക്യൂബ സന്ദർശനത്തിനായി പുറപ്പെടും. ലോക കേരള സഭയുടെ അമേരിക്കൻ മേഖലാ സമ്മേളനം 10ന് രാവിലെ ടൈം സ്ക്വയറിലെ മാരിയറ്റ് മാർക്ക് ക്വീയിൽ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.

ജൂൺ 11ന് വൈകിട്ട് ന്യൂയോർക്ക് ടൈംസ് സ്ക്വയറിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ മുഖ്യമന്ത്രി പ്രവാസി സമൂഹത്തെ അഭിസംബോധന ചെയ്ത് സംസാരിക്കും. തുടർന്ന് ജൂൺ 14 ന് ന്യൂയോർക്കിൽ നിന്ന് ഹവാനയിലേക്ക് തിരിക്കും.

ജൂൺ 15 ,16 തീയതികളിൽ ഹവാനയിലെ വിവിധ പരിപാടികളിൽ മുഖ്യമന്ത്രി പങ്കെടുക്കും. ആരോഗ്യ മന്ത്രിയും ക്യൂബ സന്ദർശന സംഘത്തിൽ ഉണ്ട്. വിവിധ പ്രമുഖരുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച്ച നടത്തുന്നുണ്ട്. ജോസ് മാർട്ടി ദേശീയ സ്മാരകം അടക്കമുള്ള ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങളും മുഖ്യമന്ത്രി സന്ദർശിക്കും.

Top