വോട്ടര്‍ ഐഡിയുമായി ആധാര്‍ കാര്‍ഡ് ബന്ധിപ്പിക്കണമെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍

Aadhar card

ന്യൂഡല്‍ഹി: വോട്ടര്‍ ഐഡിയുമായി ആധാര്‍ കാര്‍ഡ് ബന്ധിപ്പിക്കണമെന്ന് നിയുക്ത മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഓം പ്രകാശ് റാവത്ത്. ബയോമെട്രിക് വിവരങ്ങള്‍ കൂടി ഉണ്ടെങ്കില്‍ വോട്ടറെ വേഗം തിരിച്ചറിയാന്‍ സാധിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

തിരഞ്ഞെടുപ്പ് പ്രക്രിയ സുതാര്യമാക്കാന്‍ ഇത് ഉപകരിക്കുമെന്നും റാവത്ത് കൂട്ടിച്ചേര്‍ത്തു. ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

Top