ട്രാൻസ്ജെൻഡറുകൾക്കും പൊലീസ് സേനയിൽ നിയമനം നൽകി ഛത്തീസ്ഗഡ് സർക്കാർ

റായ്പുർ: പൊലീസ് സേനയിൽ ആദ്യമായി ട്രാൻസ്ജെൻഡറുകൾക്കും പ്രാതിനിധ്യം നൽകി ഛത്തീസ്ഗഡ് സർക്കാർ.  റിക്രൂട്ട്മെന്‍റ് വഴി ഭിന്നലിംഗക്കാരായ പതിമൂന്ന് പേരാണ് കോൺസ്റ്റബിള്‍ പോസ്റ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. തെരഞ്ഞെടുക്കപ്പെട്ട 13 പേരിൽ ഒമ്പത് പേരും സംസ്ഥാന തലസ്ഥാനമായ റായ്പുരിൽ നിന്നുള്ളവരാണ്.

തെരഞ്ഞെടുക്കപ്പെട്ടവരെ കൂടാതെ രണ്ട് പേർ വെയ്റ്റിംഗ് ലിസ്റ്റിലും ഉൾപ്പെട്ടിട്ടുണ്ട്. ഇതോടെ പൊലീസ് സേനയിലേക്ക് ഇത്രയധികം ട്രാൻസ്ജെൻഡറുകൾക്ക് ഒരുമിച്ച് അവസരം നൽകുന്ന ആദ്യ സംസ്ഥാനായി ഛത്തീസ്ഗഡ് മാറിയിരിക്കുകയാണ്.

ഏത് മേഖലയിലും പുരുഷന്മാരുമാർക്കും സ്ത്രീകള്‍ക്കുമൊപ്പം തോളോട് തോൾ ചേർന്ന് പ്രവർത്തിക്കാൻ സാധിക്കുമെന്നാണ് തെരഞ്ഞെടുക്കപ്പെട്ട ഈ അംഗങ്ങൾ തെളിയിച്ചിരിക്കുന്നത് എന്നാണ് ട്രാൻസ്‌ജെൻഡർ കമ്മ്യൂണിറ്റിക്ക് വേണ്ടി പ്രവർത്തിക്കുന്ന സംഘടനയായ മിത്വ സമിത് അറിയിച്ചത്.

Top