പാപ്പനിലെ ഗോകുൽ സുരേഷിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്ത്

പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന സുരേഷ് ഗോപി- ജോഷി കൂട്ടുകെട്ടിലുള്ള ചിത്രമാണ് ‘പാപ്പൻ”. ചിത്രം റിലീസിനോട് അടുക്കുമ്പോൾ, ചിത്രത്തിന്റേതായി പുറത്തുവന്ന ക്യാരക്ടർ പോസ്റ്ററാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. ​ഗോകുൽ അവതരിപ്പിക്കുന്ന മൈക്കിൾ എന്ന കഥാപാത്രത്തിന്റെ പോസ്റ്ററാണ് പുറത്തുവന്നത്.

അതേസമയം, ‘പാപ്പൻ’ ജൂലൈ 29ന് ലേകമെമ്പാടുമുള്ള തിയറ്ററുകളിൽ റിലീസ് ചെയ്യും. സുരേഷ് ഗോപിയുടെ കരിയറിലെ 252-ാം ചിത്രമായ പാപ്പന്റെ രണ്ടാം ഷെഡ്യൂള്‍ ഡിസംബർ 13ന് ആരംഭിച്ചിരുന്നു. പിന്നാലെ ജനുവരിയിൽ ചിത്രീകരണവും പൂർത്തിയാക്കി. മാസ്സ് ഫാമിലി ക്രൈം ഇൻവസ്റ്റിഗേഷൻ ത്രില്ലറായി ഒരുക്കുന്ന ചിത്രത്തിൽ വമ്പൻ താര നിരയാണ് അണിനിരക്കുന്നത്. നൈല ഉഷ,കനിഹ, നീത പിള്ള എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ മറ്റു നിരവധി താരങ്ങളും അണി നിരക്കുന്നു.

Top