ഹജ്ജ് നയത്തിലെ പരിഷ്‌കാരം; 70 കഴിഞ്ഞവരും അഞ്ച് വര്‍ഷക്കാരായവരും ആശങ്കയില്‍

hujj

റിയാദ് : 70 വയസ്സ് കഴിഞ്ഞവരും നാല്, അഞ്ച് വര്‍ഷക്കാരുമായ അപേക്ഷകരെ ആശങ്കയിലാക്കി ഹജ്ജ് നയത്തിലെ പുതിയ പരിഷ്‌കാരങ്ങള്‍.

ഇവര്‍ക്കുള്ള മുന്‍ഗണന എടുത്തുകളയുന്നതാണ് ആശങ്കയ്ക്ക് പ്രധാന കാരണം.

70 വയസ്സ് കഴിഞ്ഞ അപേക്ഷയ്‌ക്കൊപ്പം അടുത്ത ബന്ധുവായ ഒരു സഹായിക്കും നറുക്കെടുപ്പില്ലാതെ അവസരം ലഭിച്ചിരുന്നു.

അഞ്ചാം വര്‍ഷക്കാര്‍ക്കും നറുക്കെടുപ്പില്ലാതെ അവസരമുണ്ടായിരുന്നു.

70 വയസ്സ് കഴിഞ്ഞവര്‍ക്കും, അഞ്ചാം വര്‍ഷക്കാര്‍ക്കുമുള്ള മുന്‍ഗണന എടുത്തു മാറ്റുന്നതോടെ മുഴുവന്‍ ആളുകളെയും നറുക്കെടുപ്പിലൂടെയായിരിക്കും കണ്ടെത്തുന്നത്.

ഇത്തവണ കേരളത്തില്‍ നിന്ന് ഹജ്ജിന് ഒരുലക്ഷത്തിനു മുകളില്‍ അപേക്ഷകരുണ്ടാകുമെന്നാണ് വിലയിരുത്തുന്നത്.

സഹായിയില്ലാതെ 70 കഴിഞ്ഞവര്‍ക്കുമാത്രം ഇളവ് നല്‍കാമെന്ന് കേന്ദ്രമന്ത്രി വാഗ്ദാനം നല്‍കിയിട്ടുണ്ടെങ്കിലും തീരുമാനമായിട്ടില്ല.

വിമാനയാത്രാക്കൂലിയിലെ സബ്‌സിഡി നിര്‍ത്തലാക്കുന്നതിനാല്‍ ഇത്തവണ ഹജ്ജിന് ചെലവും കൂടും.

.

Top