നിപ; രോഗ വ്യാപനം തീവ്രമാകാന്‍ സാധ്യതയില്ലെന്ന് കേന്ദ്രസംഘം

കോഴിക്കോട്: നിപ വ്യാപനം തീവ്രമാകാന്‍ സാദ്ധ്യതയില്ലെന്ന് കേന്ദ്ര സംഘത്തിന്റെ പ്രാഥമിക നിഗമനം. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനാല്‍ രോഗ നിയന്ത്രണം സാധ്യമാണ്. ആവശ്യമെങ്കില്‍ കൂടുതല്‍ വിദഗ്ദ്ധര്‍ കേരളത്തിലെത്തുമെന്നും കേന്ദ്രം അറിയിച്ചു.

പത്ത് ദിവസം മുന്‍പാണ് പന്ത്രണ്ടുകാരന്‍ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ച് തുടങ്ങിയത്. കുട്ടിയ്ക്ക് രോഗം ബാധിച്ചത് ജന്തുജാലങ്ങളില്‍ നിന്നാണോ, അതോ മറ്റാരില്‍ നിന്നെങ്കിലും പകര്‍ന്നതാണോയെന്ന് ഇതുവരെ സ്ഥിരീകരിക്കാന്‍ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല. ഇക്കാര്യത്തില്‍ വ്യക്തത വരേണ്ടത് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ നിര്‍ണായകമാണ്.

കുട്ടി റംബുട്ടാന്‍ കഴിച്ചിരുന്നതായി ബന്ധുക്കള്‍ പറഞ്ഞിരുന്നു. രോഗം പടര്‍ന്നത് റംബുട്ടാനില്‍ നിന്നാകാമെന്നാണ് കേന്ദ്ര സംഘത്തിന്റെ പ്രാഥമിക നിഗമനമെന്ന് മന്ത്രി എ.കെ.ശശീന്ദ്രന്‍ നേരത്തെ പറഞ്ഞിരുന്നു.

Top