യെദ്യൂരപ്പയെ മാറ്റുമെന്നുള്ള ആരോപണങ്ങള്‍ തള്ളി കേന്ദ്ര നേതൃത്വം

Yeddyurappa

ന്യൂഡല്‍ഹി: കര്‍ണാടക മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയെ മാറ്റുമെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി ബി.ജെ.പി നേതൃത്വം. ഇതു സംബന്ധിച്ച വാര്‍ത്തകളില്‍ അടിസ്ഥാന രഹിതമാണെന്നാണ് സംസ്ഥാനത്തിന്റെ ചുമതലയുള്ള ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി അരുണ്‍ കുമാര്‍ പറഞ്ഞത്.

യെദിയൂരപ്പയെ മാറ്റാനുള്ള യാതൊരു ആലോചനയും നേതൃത്വം നടത്തിയിട്ടില്ല. അത്തരം വാര്‍ത്തകള്‍ വെറും അഭ്യൂഹങ്ങള്‍ മാത്രമാണ്. കര്‍ണാടക മുഖ്യമന്ത്രിയായി അദ്ദേഹം തുടരുമെന്നും അരുണ്‍കുമാര്‍ വ്യക്തമാക്കി. യെദിയൂരപ്പയുടെ നേതൃത്വത്തിലാണ് സംസ്ഥാനത്തെ കൊവിഡ് നിയന്ത്രണവിധേയമാക്കിയതെന്നും അദ്ദേഹത്തെ മാറ്റേണ്ട സാഹചര്യമില്ലെന്നും അരുണ്‍ കുമാര്‍ വ്യക്തമാക്കി.

Top