കര്‍ഷകസമരം തീര്‍ക്കാന്‍ ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗിന്റെ സഹായം തേടി കേന്ദ്ര സര്‍ക്കാര്‍

ഡൽഹി: കര്‍ഷകസമരം തീര്‍ക്കാന്‍ ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗിന്റെ സഹായം തേടി കേന്ദ്ര സര്‍ക്കാര്‍. അമരീന്ദര്‍ സിംഗ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രിക്ക് സമരം തീര്‍ക്കണം എന്ന് നിലപാടാണ് ഉള്ളതെന്ന് അമരീന്ദര്‍ സിംഗ് വ്യക്തമാക്കി. കര്‍ഷകര്‍ ചില കാര്യങ്ങളില്‍ ദേശീയ താല്പര്യം കൂടി പരിഗണിക്കണം എന്ന് അമരീന്ദര്‍ സിംഗ് പറഞ്ഞു. അതേ സമയം സര്‍ക്കാര്‍ നിര്‍ദ്ദേശം കര്‍ഷകര്‍ തള്ളിയതില്‍ ‘ബാഹ്യ’ ഇടപെടല്‍ നടന്നിട്ടുണ്ടെന്ന സംശയത്തിലാണ് കേന്ദ്രസര്‍ക്കാര്‍.

രാവിലെ 11 മണിക്ക് ഹരിയാനയിലേക്ക് സമാധാനപരമായി പ്രവേശിക്കും എന്നാണ് കര്‍ഷക സംഘടനകള്‍ പറയുന്നത്. കര്‍ഷകരെ തടയാന്‍ ഹരിയാന പോലീസും കേന്ദ്ര സേനയും നിലയുറപ്പിച്ചിട്ടുണ്ട്.പഞ്ചാബ് അതിര്‍ത്തികളില്‍ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ ഇന്ന് ചലോ ദില്ലി മാര്‍ച്ച് പുനരാരംഭിക്കും.

Top