കൊങ്ക്‌നാട് രൂപീകരണം തള്ളി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ കൊങ്ക്‌നാട് രൂപീകരണം തള്ളി. തമിഴ്‌നാട് വിഭജനം തല്‍ക്കാലം പരിഗണനയില്‍ ഇല്ലെന്നു കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കൊങ്ക്‌നാട് രൂപീകരിക്കണമെന്ന ആവശ്യം നിലനില്‍ക്കുന്നുണ്ടെന്നും, കേന്ദ്രസര്‍ക്കാര്‍ നീക്കങ്ങള്‍ നടക്കുന്നുണ്ടെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ വ്യാപക പ്രതിഷേധമാണ് രൂപപ്പെട്ടത്.

തത്കാലം വിഭജനത്തെ കുറിച്ച് ആലോചിക്കുന്നില്ലെന്നായിരുന്നു പ്രതികരണം. ലോക്‌സഭയില്‍ കേന്ദ്ര സഹമന്ത്രി നിത്യാനന്ദ റായി ആണ് ഇക്കാര്യം അറിയിച്ചത്. എന്നാല്‍ കൊങ്ക്‌നാട് രൂപീകരിക്കണമെന്ന നിവേദനം പല വ്യക്തികളില്‍ നിന്നും സംഘടനകളില്‍ നിന്നും ലഭിച്ചിട്ടുണ്ടെന്നും കേന്ദ്രം അറിയിച്ചു. പ്രസക്തമായ എല്ലാ ഘടകങ്ങളും കണക്കിലെടുത്താണ് പുതിയ സംസ്ഥാനങ്ങളുടെ രൂപീകരണത്തില്‍ തീരുമാനമെടുക്കുകയെന്നും സര്‍ക്കാര്‍ പറഞ്ഞു.

 

Top