‘ജാഗ്രത’, ശ്രീലങ്കൻ സാഹചര്യം ചൂണ്ടികാട്ടി കേന്ദ്രം

ഡൽഹി: ശ്രീലങ്കയിലെ രാഷ്ട്രീയ പ്രതിസന്ധി ചർച്ച ചെയ്യാൻ വിളിച്ച സർവകക്ഷി യോഗത്തിൽ സംസ്ഥാനങ്ങളുടെ ധനസ്ഥിതി അവതരിപ്പിച്ച് കേന്ദ്രസർക്കാർ. ശ്രീലങ്കയിലെ സാഹചര്യം ചൂണ്ടിക്കാട്ടിയാണ് ജാഗ്രത വേണമെന്ന് സർക്കാർ സംസ്ഥാനങ്ങളോട് നിർദേശിച്ചത്. കേരളം അടക്കമുള്ള കടബാധ്യത കുടുതൽ ഉള്ള സംസ്ഥാനങ്ങളുടെ ധനസ്ഥിതി യോഗത്തിൽ അവതരിപ്പിച്ചു. എന്നാൽ പ്രതിപക്ഷ സംസ്ഥാനങ്ങളിലെ എംപിമാർ ധനസ്ഥിതി അവതരിപ്പിക്കുന്നതിനെ എതിർത്തു. ശ്രീലങ്കയെ സാമ്പത്തികമായി സഹായിക്കണമെന്നും എംപിമാർ യോഗത്തിൽ ആവശ്യപ്പെട്ടു. ശ്രീലങ്കയോട് അനുഭാവപൂർണമായ നിലപാടാണ് രാജ്യത്തിനെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ വ്യക്തമാക്കി.

Top