പുതിയ ഹജ്ജ് നയം ഈയാഴ്ച കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചേക്കും

ന്യൂഡല്‍ഹി: പുതിയ ഹജ്ജ് നയം കേന്ദ്രസര്‍ക്കാര്‍ ഈയാഴ്ച പ്രഖ്യാപിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്.

തീര്‍ഥാടകരെ കപ്പലില്‍ കൊണ്ടുപോവുക, ഒരാള്‍ക്ക് ഒരു തവണ മാത്രം ഹജ്ജിന് അവസരം കൊടുക്കുക തുടങ്ങിയ നിര്‍ദേശങ്ങളായിരിക്കും പുതിയ നയത്തിലുണ്ടാകുന്നതെന്നാണ് സൂചന.

2022ഓടെ ഹജ്ജ് സബ്‌സിഡി നിര്‍ത്തലാക്കുന്നതിനുള്ള നീക്കത്തിന്റെ ഭാഗമായാണ് കപ്പല്‍യാത്രയ്ക്ക് സൗകര്യമൊരുക്കുന്നത്.

ഹജ്ജ് സബ്‌സിഡി നിര്‍ത്തലാക്കുന്നതിന്റെ സാധ്യതയെക്കുറിച്ച് സുപ്രീംകോടതി കേന്ദ്രത്തോട് നിലപാട് ചോദിച്ചിരുന്നു. യാത്രാച്ചെലവ് കുറയ്ക്കാന്‍ കപ്പല്‍യാത്ര സഹായകരമാകുമെന്നാണ് സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍.

അതേസമയം കൂടുതല്‍ ആളുകള്‍ക്ക് അവസരം കൊടുക്കുന്നതിന് വേണ്ടിയാണ് ഒരാള്‍ക്ക് ജീവിതത്തില്‍ ഒരു പ്രാവശ്യം ഹജ്ജ് യാത്ര എന്ന തീരുമാനം.

Top