വിദ്യാര്‍ഥികളുടെ യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ അവഗണിക്കുന്നു; രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: വിദ്യാര്‍ത്ഥികളുടെ യഥാര്‍ത്ഥ പ്രശ്‌നങ്ങളും ആശങ്കകളും കേന്ദ്രസര്‍ക്കാര്‍ അവഗണിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മെഡിക്കല്‍, എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷകള്‍ നടത്തിപ്പിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു രാഹുല്‍.

‘മോദി സര്‍ക്കാര്‍ ഇന്ത്യയുടെ ഭാവി അപകടത്തിലാക്കുകയാണ്. ജെഇഇ നീറ്റ് പരീക്ഷാര്‍ത്ഥികളുടെയും മറ്റ് വിദ്യാര്‍ത്ഥികളുടെയും യഥാര്‍ത്ഥ ആശങ്കകളെയും ആവശ്യങ്ങളെയും അഹങ്കാരം മൂലം കേന്ദ്രം അവഗണിക്കുകയാണ്. ശൂന്യമായ മുദ്രാവാക്യങ്ങള്‍ക്ക് പകരം അവര്‍ക്ക് ജോലി നല്‍കൂ.’ രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.

Top