The central government has withdrawn the fame subsidy in maild hybrid vehicles

മൈല്‍ഡ് ഹൈബ്രിഡ്‌ വാഹനങ്ങള്‍ക്ക് നല്‍കി വന്നിരുന്ന ഫെയിം ( FAME – ഫാസ്റ്റ് അഡോപ്ഷന്‍ ആന്‍ഡ് മാനുഫാക്ച്ചറിങ് ഓഫ് ഹൈബ്രിഡ് ആന്‍ഡ് ഇലക്ട്രിക് വെഹിക്കിള്‍സ്) സബ്‌സിഡി കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചു.

ഹൈബ്രിഡ്, പ്ലഗ് ഇന്‍ ഹൈബ്രിഡ്, സമ്പൂര്‍ണ ഇലക്ട്രിക് വാഹനങ്ങള്‍ എന്നിവയ്ക്ക് മാത്രമാണ് ഇനി ഫെയിം സബ്‌സിഡി ലഭിക്കുക.

രാജ്യത്തെ മുന്‍നിര വാഹന നിര്‍മാതാക്കളായ മാരുതി സുസുക്കിയുടെ സിയാസും എര്‍ട്ടിഗയുമാണ് മൈല്‍ഡ് ഹൈബ്രിഡ് ടെക്‌നോളജിയില്‍ ഇന്ത്യന്‍ നിരത്തിലുള്ളവരില്‍ പ്രമുഖര്‍. ഫെയിം സബ്‌സിഡി പിന്‍വലിച്ചതോടെ ഈ രണ്ട് മോഡലുകളുടെയും വില ഉയരാനാണ് സാധ്യത.

പെട്രോള്‍ ഡീസല്‍ വാഹനങ്ങള്‍ വഴി അന്തീരക്ഷ മലിനീകരണം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാറിന്റെ ഇലക്ട്രിക് മൊബിലിറ്റി മിഷന്‍ പദ്ധതിയുടെ ഭാഗമായി 2015ലാണ് FAME രൂപീകരിച്ചത്.

Top