89 ശതമാനം മുതിര്‍ന്ന പൗരന്മാര്‍ക്കും വാക്‌സിന്‍ ന​​​ല്‍കി​​​യ​​​താ​​​യി കേ​​​ന്ദ്ര​​​സ​​​ര്‍ക്കാ​​​ര്‍

​​​ഡ​​​ല്‍ഹി: ഇ​​​ന്ത്യ​​​യി​​​ല്‍ മു​​​തി​​​ര്‍ന്ന പൗ​​​ര​​​ന്മാ​​​രി​​​ല്‍ 89 ശതമാനം പേർക്ക് കോ​​​വി​​​ഡ് പ്ര​​​തി​​​രോ​​​ധ ​കു​​​ത്തി​​​വ​​​യ്പ് ന​​​ല്‍കി​​​യ​​​താ​​​യി കേ​​​ന്ദ്ര​​​സ​​​ര്‍ക്കാ​​​ര്‍ അറിയിച്ചു.
12 നും 14​​​നും ഇ​​​ട​​​യി​​​ല്‍ പ്രാ​​​യ​​​മു​​​ള്ള കു​​​ട്ടി​​​ക​​​ളി​​​ല്‍ 75 ശതമാനം പേർക്ക് ആ​​​ദ്യ​​​ഡോ​​​സ് ന​​​ല്‍കി​​​യെ​​​ന്നും കേ​​​ന്ദ്ര ആ​​​രോ​​​ഗ്യ​​​മ​​​ന്ത്രി മ​​​ന്‍സു​​​ഖ് മാ​​​ണ്ഡ​​​വ്യ വ്യകത്മാക്കി. മൊ​​​ത്തം 195.67 കോ​​​ടി ഡോ​​​സ് വാ​​​ക്‌​​​സി​​​നാ​​​ണ് ഇ​​​തു​​​വ​​​രെ ന​​​ല്‍കി​​​യത്. 15നും 18 ​​​നും ഇ​​​ട​​​യി​​​ല്‍ പ്രാ​​​യ​​​മു​​​ള്ള 5.99 കോ​​​ടി പേ​​​ര്‍ ആ​​​ദ്യ​​​ഡോ​​​സ് സ്വീ​​​ക​​​രി​​​ച്ചു​​​വെ​​​ന്നും അ​​​ദ്ദേ​​​ഹം കൂട്ടിച്ചേര്‍ത്തു. കോ​​​വി​​​ഡ് മ​​​ഹാ​​​മാ​​​രി​​​ക്കെ​​​തി​​​രേ ക​​​ഴി​​​ഞ്ഞ ജ​​​നു​​​വ​​​രി 16നാ​​​ണു രാ​​​ജ്യ​​​ത്തു പ്ര​​​തി​​​രോ​​​ധ​​​ വാ​​​ക്‌​​​സി​​​ന്‍ തു​​​ട​​​ങ്ങു​​​ന്ന​​​ത്.

Top