ബി പി എല്ലുകാര്‍ക്ക് 200 രൂപയ്ക്ക് എല്‍ പി ജി കണക്ഷന്‍ നല്‍കി കേന്ദ്രസര്‍ക്കാര്‍

alphonse kannanthanam

തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ വീണ്ടും കേരളത്തിന് കേന്ദ്രത്തിന്റെ സഹായം. കുറഞ്ഞ നിരക്കില്‍ എല്‍.പി.ജി ഗ്യാസ് സിലിണ്ടറുകള്‍ നഷ്ടമായവര്‍ക്ക് പുതിയ കണക്ഷന്‍ നല്‍കാന്‍ നിര്‍ദ്ദേം നല്‍കിയതായി കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം അറിയിച്ചു. 1400 രൂപയുടെ കണക്ഷന്‍ ബി പി എല്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് 200 രൂപയ്ക്കും മറ്റുള്ളവര്‍ക്ക് 1200 രൂപയ്ക്കും നല്‍കാന്‍ എല്ലാ എണ്ണ കമ്പനികള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്‌ എന്ന് മന്ത്രി അറിയിച്ചു. മന്ത്രി തന്റെ ട്വീറ്ററില്‍ പേജില്‍ കൂടിയാണ് ഇക്കാര്യത്തെകുറിച്ച് പറഞ്ഞത്.

അതേസമയം പ്രളയക്കെടുതിയില്‍ നിന്ന് കരകയറുന്ന കേരളത്തിന് സഹായമായി കേന്ദ്ര കൃഷി മന്ത്രാലയം 93 കോടി രൂപ അനുവദിച്ചിരുന്നു.

എംപിമാരായ കൊടിക്കുന്നില്‍ സുരേഷ്, എന്‍.കെ പ്രേമചന്ദ്രന്‍, കെ.സി വേണുഗോപാല്‍, കെ.വി തോമസ് എന്നിവര്‍ കേന്ദ്ര കൃഷി മന്ത്രി രാധാ മോഹന്‍സിങ്ങുമായി ഇന്ന് കൂടി കാഴ്ച്ച നടത്തിയിരുന്നു.

വ്യാഴാഴ്ച്ച രാവിലെ കേരളത്തില്‍ നിന്നുള്ള എം.പിമാര്‍ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങുമായി കൂടികാഴ്ച്ച നടത്തിയിരുന്നു. വൈകിട്ട് കേന്ദ്ര ഭക്ഷ്യ മന്ത്രി രാം വിലാസ് പാസ്വാനെയും കണ്ട് സംസാരിക്കും. നിലവില്‍ കേരളത്തിന് നല്‍കിയ അരി സൗജന്യമല്ല. അത് സൗജന്യമാക്കണമെന്ന് എംപിമാര്‍ ആവശ്യപ്പെടും. മണ്ണെണ്ണയ്ക്കും വില നല്‍കണമെന്നാണ് ഇപ്പോഴുള്ള ഉത്തരവില്‍ പറഞ്ഞിട്ടുള്ളത്. ഇത് പുനപരിശോധിക്കണമെന്നും വ്യാഴാഴ്ച്ച വൈകിട്ട് നടക്കുന്ന ചര്‍ച്ചയില്‍ എം.പിമാര്‍ ആവശ്യപ്പെടും.

Top