ഡല്‍ഹിയില്‍ പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയാല്‍ നിയന്ത്രണങ്ങള്‍ നീക്കി കേന്ദ്ര സര്‍ക്കാര്‍

ഡല്‍ഹി: പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ക്ക് ഡല്‍ഹിയില്‍ ഏര്‍പ്പെടുത്തിയാല്‍ നിയന്ത്രണങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കി. ഡല്‍ഹി സര്‍ക്കാരിലെ ട്രാന്‍സ്പോര്‍ട്ട് വകുപ്പ് ഇതു സംബന്ധിച്ച് ഉത്തരവിറക്കുമെന്നാണ് റിപ്പോര്‍ട്ട്. ഡല്‍ഹി, ഗുരുഗ്രാം, ഫരീദാബാദ് ,ഗാസിയാബാദ്, ഗൗതം ബുദ്ധ് നഗര്‍ എന്നിവിടങ്ങളില്‍ ഇനി മുതല്‍ ബിഎസ് മൂന്നില്‍പ്പെട്ട പെട്രോള്‍, ബിഎസ് നാലില്‍ ഉള്‍പ്പെട്ട ഡീസല്‍ നാലുചക്ര വാഹനങ്ങള്‍ക്ക് റോഡിലിറങ്ങാം. തലസ്ഥാന നഗരിയിലെ അന്തരീക്ഷ വായുനില മെച്ചപ്പെട്ടതിനെ തുടര്‍ന്നാണിത്.

കാറ്റിന്റെ വേഗത കൂടുന്നുണ്ടെന്നും വരുന്ന ഒന്നോ രണ്ടോ ദിവസം കൊണ്ട് മലിനീകരണ തോതില്‍ കുറവുണ്ടാകുമെന്നാണ് കരുതുന്നതെന്നും ഡല്‍ഹി പരിസ്ഥിതി മന്ത്രി ഗോപാല്‍ റായി പറഞ്ഞു. രാജ്യ തലസ്ഥാനത്തെ മലിനീകരണത്തില്‍ എട്ടു ശതമാനത്തോളം ഡല്‍ഹിയിലും ചുറ്റുമുള്ള താപനിലയങ്ങളില്‍ നിന്നുളളതാണെന്നാണ് സെന്റര്‍ ഫോര്‍ എണവയോണ്മെന്റിന്റെ പഠനമാണ് വ്യക്തമാക്കുന്നത്.

മലിനീകരണ തോത് കുറയ്ക്കാന്‍ 2026 ഡിസംബര്‍ വരെ താപനിലയങ്ങള്‍ക്ക് സമയം നല്‍കി. കാര്‍ഷികാവശിഷ്ടങ്ങള്‍ കത്തിക്കുന്നതില്‍ കുറവുണ്ടെങ്കിലും പൊതുസ്ഥലങ്ങളില്‍ തീയിടുന്നതും വാഹനമലിനീകരണവും ഡല്‍ഹിയെ ബാധിക്കുന്നുണ്ട്.

Top