കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷേമബത്ത വര്‍ധിപ്പിച്ചു

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷമബത്തയില്‍ വര്‍ധനവ്. 17 ശതമാനത്തില്‍ നിന്ന് 28 ശതമാനമായാണ് വര്‍ധന. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രസഭായോഗത്തിലാണ് തീരുമാനം. ഡിഎ പുനഃസ്ഥാപിച്ചതോടെ ജീവനക്കാരുടെ ശമ്പളത്തില്‍ കാര്യമായ വര്‍ധനവുണ്ടാകും. അതേസമയം, 2020 ജനുവരി ഒന്നു മുതലുള്ള ഡിഎ കുടിശ്ശിക എന്നുമുതല്‍ നല്‍കുമെന്ന് വ്യക്തമല്ല.

കോവിഡ് വ്യാപനത്തെതുടര്‍ന്ന് സര്‍ക്കാരിനുണ്ടാകുന്ന അധികബാധ്യത കണക്കിലെടുത്ത് കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ഡിഎ, ഡിആര്‍ വര്‍ധന കഴിഞ്ഞ വര്‍ഷമാണ് സര്‍ക്കാര്‍ മരവിപ്പിച്ചത്.

മൂന്നുഗഡു ഡിഎ ആണ് ബാക്കിയുണ്ടായിരുന്നത്. 2020 ജനുവരി ഒന്നു മുതല്‍ 2020 ജൂണ്‍ 30 വരെയുള്ള നാല് ശതമാനവും 2020 ജൂലായ് ഒന്നു മുതല്‍ 2020 ഡിസംബര്‍ ഒന്നു വരെയുള്ള മൂന്നു ശതമാനവും 2021 ജനുവരി ഒന്നു മുതല്‍ 2021 ജൂണ്‍ 30 വരെയുള്ള നാലു ശതമാനവുമാണ് നല്‍കാനുണ്ടായിരുന്നത്.

 

Top