കേന്ദ്ര സർക്കാർ കാർഷിക വായ്പകൾക്ക് പലിശ ഇളവ് പ്രഖ്യാപിച്ചു

കാർഷിക വായ്പകൾക്ക് പലിശ ഇളവ് പ്രഖ്യാപിച്ച് കേന്ദ്ര മന്ത്രിസഭ. ഹ്രസ്വകാല കാർഷിക വായ്പകൾക്ക് ഒന്നര ശതമാനം പലിശ ഇളവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മൂന്നുലക്ഷം രൂപ വരെയുള്ള വായ്പകൾക്കാണ് നിലവിൽ ഇളവ് നൽകിയിരിക്കുന്നത്. ടൂറിസം, ട്രാവൽസ്, ഹോസ്പിറ്റാലിറ്റി മേഖലകളിൽ 50,000 രൂപയായി ക്രെഡിറ്റ് ലൈൻ പരിധി ഉയർത്താനും കേന്ദ്ര സർക്കാർ തീരുമാനമെടുത്തിട്ടുണ്ട്.

Top