കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ബോണസ് പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: ദസ്സറ പ്രമാണിച്ച് കേന്ദ്ര സര്‍ക്കാര്‍ ജീവക്കാര്‍ക്കുള്ള ബോണസ് പ്രഖ്യാപിച്ചു. ഇന്നു ചേര്‍ന്ന മന്ത്രിസഭായോഗമാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്. കേന്ദ്ര മന്ത്രി പ്രകാശ് ജാവേദ്കര്‍ ആണ് ഇതുസംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്.

30 ലക്ഷത്തോളം വരുന്ന നോണ്‍ ഗസറ്റഡ് ജീവനക്കാര്‍ക്ക് ബോണസിന്റെ ആനുകൂല്യം ലഭിക്കും. 3,737 കോടി രൂപയാണ് കേന്ദ്രം ഇതിനായി ചെലവഴിക്കുന്നത്.

റെയില്‍വെ, പോസ്റ്റ് ഓഫീസ്, ഇപിഎഫ്ഒ, ഇഎസ്ഐസി തുടങ്ങിയവയിലെ ജീവക്കാര്‍ക്കും ബോണസിന് അര്‍ഹതയുണ്ട്. വിജയദശമിക്കു മുമ്പ് ഒറ്റത്തവണയായിട്ടായിരിക്കും ബോണസ് ജീവനക്കാര്‍ക്ക് നല്‍കുക.

Top