കൊവാക്‌സിന് പൂര്‍ണ അനുമതി നല്‍കേണ്ടതില്ലെന്ന് കേന്ദ്ര വിദഗ്ദ്ധ സമിതി

ന്യൂഡല്‍ഹി: കൊവിഡിനെതിരെ ഭാരത് ബയോടെക് വികസിപ്പിച്ച കൊവാക്‌സിന് തത്കാലം പൂര്‍ണ്ണ അനുമതി നല്‍കേണ്ടതില്ലെന്ന് കേന്ദ്ര വിദഗ്ദ്ധ സമിതി. അടിയന്തര ഉപയോഗത്തിന് അനുമതി തുടരും. ലോകാരോഗ്യ സംഘടന കൊവാക്‌സീന്‍ അനുമതിക്കുള്ള പ്രാഥമിക നടപടികള്‍ തുടങ്ങാനിരിക്കെയാണ് കേന്ദ്രത്തിന്റെ ഈ തീരുമാനം.

കൊവാക്‌സിന്റെ മൂന്നാംഘട്ട പരീക്ഷണത്തില്‍ 77.8 ശതമാനം ഫലപ്രദമാണെന്ന റിപ്പോര്‍ട്ട് ഇന്നലെ ഡിജിസിഐ അംഗീകരിച്ചിരുന്നു. റിപ്പോര്‍ട്ട് പരിഗണിച്ച വിദഗ്ധ സമിതി അടിയന്തര ഉപയോഗത്തിനുള്ള അനുമതി തുടരാനാണ് തീരുമാനിച്ചത്. പൂര്‍ണ്ണ അനുമതിക്കുള്ള അപേക്ഷയും ഭാരത് ബയോടെക് നല്‍കിയിരുന്നു. എന്നാല്‍ ഇത് പരിഗണിക്കാന്‍ കൂടുതല്‍ വിവരങ്ങള്‍ ആവശ്യമാണെന്ന് വിദഗ്ധ സമിതി വിലയിരുത്തി. ഗര്‍ഭിണികളിലെ കുത്തിവയ്പ്പിനും തത്കാലം അനുമതിയില്ല.

Top