പി.യു ചിത്രയെ ഒഴിവാക്കിയ നടപടിയില്‍ കേന്ദ്രം ഇടപെടുന്നു

കൊച്ചി: പിയു ചിത്രയെ തഴഞ്ഞ നടപടിയില്‍ ഇടപെടുമെന്ന് കേന്ദ്ര കായികമന്ത്രിയുടെ ഉറപ്പ്.

ഇത് സംബന്ധിച്ച് അത്‌ലറ്റിക് ഫെഡറേഷനുമായി സംസാരിക്കുമെന്നും മന്ത്രി പറഞ്ഞു.

പിയു ചിത്രയെ തഴഞ്ഞ നടപടിയില്‍ പരാതി ബോധിപ്പിച്ച എംബി രാജേഷ് എംപിക്കാണ് കായികമന്ത്രി വിജയ് ഗോയല്‍ ഉറപ്പ് നല്‍കിയത്.

ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ മെഡല്‍ നേടിയിട്ടും മലയാളി അത്‌ലറ്റ് പിയു ചിത്രയെ ലോക അത്‌ലറ്റിക് മീറ്റില്‍ നിന്ന് ഒഴിവാക്കിയ നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് പരിശീലകന്‍ എന്‍എസ് സിജിന്‍ പറഞ്ഞതിന് പിന്നാലെയാണ് നീതിക്കായി എംബി രാജേഷ് കേന്ദ്ര മന്ത്രിയെ സമീപിച്ചത്.

Top