അഡള്‍ട്‌സ് ഉള്ളടക്കം പ്രദര്‍ശിപ്പിക്കുന്ന പ്ലാറ്റ്‌ഫോമുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്താന്‍ ഒരുങ്ങി കേന്ദ്രം

ഡല്‍ഹി: അഡള്‍ട്‌സ് ഉള്ളടക്കം പ്രദര്‍ശിപ്പിക്കുന്ന പ്ലാറ്റ്‌ഫോമുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്താന്‍ ഒരുങ്ങി കേന്ദ്രം. ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന്റേതാണ് (ഐ ആന്‍ഡ് ബി) തീരുമാനം. ഇത്തരത്തില്‍ 18 + വിഭാഗത്തിലുള്ള വെബ് സീരീസുകള്‍ സ്ട്രീം ചെയ്യുന്ന 18 ഓളം ഒടിടി പ്ലാറ്റ്‌ഫോമുകളുമായി ബന്ധിപ്പിച്ചിരിക്കുന്ന 19 വെബ്സൈറ്റുകളും, 10 ആപ്പുകളും, 57 സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും നിരോധിച്ചതായി പത്രക്കുറിപ്പിലൂടെ ഐ ആന്‍ഡ് ബി അറിയിച്ചു.

മലയാളത്തിലെ അഡള്‍ട്ട് കണ്ടന്റ് പ്ലാറ്റ്‌ഫോം യെസ്മയും നിരോധിച്ച ഒടിടി പ്ലാറ്റ്‌ഫോമില്‍ ഉള്‍പ്പെടുന്നു. ഇതുകൂടാതെ, ഡ്രീംസ് ഫിലിംസ്, വൂവി, യെസ്മ, അണ്‍കട്ട് അദ്ദ, ട്രൈ ഫ്‌ലിക്ക്‌സ്, എക്സ് പ്രൈം, നിയോണ്‍ എക്സ് വിഐപി, ബെഷാരംസ്, ഹണ്ടേഴ്സ്, റാബിറ്റ്, എക്സ്ട്രാമൂഡ്, ന്യൂഫ്ലിക്സ്, മൂഡ്എക്സ്, മോജ്ഫ്‌ലിക്സ്, ഹോട്ട് ഷോട്ട്സ് വിഐപി, ഫുഗി, ചിക്കൂഫ്‌ലിക്സ്, പ്രൈം പ്ലേ എന്നീ പ്ലാറ്റ്‌ഫോമുകളും ഐ ആന്‍ഡ് ബി മന്ത്രാലയം നിരോധിച്ചിട്ടുണ്ട്.

കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് സിംഗ് താക്കൂറാണ് സര്‍ക്കാറിന്റെ പുതിയ നിരോധനം സംബന്ധിച്ച വിവരം പുറത്തുവിട്ടത്. സ്ത്രീകളുടെയും കുട്ടികളുടെയും അവകാശം അടക്കം മുന്‍നിര്‍ത്തിയാണ് കേന്ദ്ര സര്‍ക്കാരിന്റെ ഈ തീരുമാനമെന്ന് അനുരാഗ് സിംഗ് താക്കൂര്‍ വ്യക്തമാക്കി.

Top