അമൃത് പദ്ധതിയില്‍ കേരളത്തിലെ കൂടുതല്‍ പ്രദേശങ്ങളെ ഉള്‍പ്പെടുത്താന്‍ കഴിയില്ലെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: അമൃത് പദ്ധതിയില്‍ കേരളത്തിലെ കൂടുതല്‍ പ്രദേശങ്ങളെ ഉള്‍പ്പെടുത്താന്‍ കഴിയില്ലെന്ന് കേന്ദ്രം. എംപി എ എം ആരിഫിന്റെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു കേന്ദ്ര ഭവന നഗരകാര്യ വികസന മന്ത്രി ശ്രീ കൗശല്‍ കിഷോര്‍. അമൃത് ഈ പദ്ധതി പ്രകാരം കേരളത്തിന് 2359 കോടി രൂപയാണ് അനുവദിച്ചതെന്നാണ് കേന്ദ്രത്തിന്റെ വാദം.

2032 കോടി രൂപയുടെ നിര്‍മ്മാണ പ്രവൃത്തികള്‍ കേരളത്തില്‍ നടക്കുന്നുണ്ട്. ഇതില്‍ 570 കോടിയുടെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ പൂര്‍ത്തിക്കരിച്ചെന്നും കേരളത്തിലെ കൂടുതല്‍ പ്രദേശങ്ങളെ അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകുമോ എന്നും എ.എം ആരിഫ് എം.പി പാര്‍ലമെന്റില്‍ ചോദിച്ചപ്പോഴായിരുന്നു മറുപടി.

500 പ്രദേശങ്ങളെയാണ് അമൃത് പദ്ധതിക്കായി കേന്ദ്രസര്‍ക്കാര്‍ തിരഞ്ഞെടുത്തിട്ടുള്ളതെന്നും ഇനി പ്രദേശങ്ങളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ കഴിയില്ലെന്നും കേന്ദ്ര ഭവന നഗരകാര്യ വികസന മന്ത്രി ശ്രീ കൗശല്‍ കിഷോര്‍ വ്യക്തമാക്കി.

Top