രാഷ്ട്രീയ പാര്‍ട്ടികളുടെ സമ്പത്തിന്റെ ഉറവിടമറിയാന്‍ പൊതുജനത്തിന് അധികാരമില്ലെന്ന് കേന്ദ്രം സുപ്രിം കോടതിയില്‍

ഡല്‍ഹി: രാഷ്ട്രീയ പാര്‍ട്ടികളുടെ സമ്പത്തിന്റെ ഉറവിടമറിയാന്‍ പൊതുജനത്തിന് അധികാരമില്ലെന്ന് കേന്ദ്രം സുപ്രിം കോടതിയില്‍. പാര്‍ട്ടികള്‍ക്ക് സംഭാവന നല്‍കുന്നവരുടെ പേരുകള്‍ രഹസ്യമാക്കി വെക്കുന്ന ഇലക്ടറല്‍ ബോണ്ടുകള്‍ക്കെതിരായ കേസില്‍ അറ്റോര്‍ണി ജനറല്‍ ആര്‍. വെങ്കിട്ട രമണിയാണ് കേന്ദ്ര സര്‍ക്കാറിന്റെ നിലപാട് കോടതിയെ അറിയിച്ചത്. സുപ്രിം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ചിനു മുന്നിലാണ് കേന്ദ്രം ഇക്കാര്യം ബോധിപ്പിച്ചത്.

ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചില്‍ സഞ്ജീവ് ഖന്ന, ബിആര്‍ ഗവായ്, ജെബി പര്‍ദിവാല, മനോജ് മിശ്ര എന്നിവരാണ് മറ്റുള്ളവര്‍. സംഭാവന നല്‍കുന്നവരുടെ പേരുകള്‍ രഹസ്യമാക്കുന്നതിനു കാരമ്മ് ശുദ്ധമായ പണം രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവനയായി ലഭിക്കാനാണെന്നും നികുതി വ്യവസ്ഥകള്‍ക്ക് വിധേയമായതിനാല്‍ അതില്‍ നിയമലംഘനമില്ലെന്നും കേന്ദ്രം വാദിച്ചു.

2017ല്‍ മോദി സര്‍ക്കാരാണ് ‘ഇലക്ടറല്‍ ബോണ്ട്’ സമ്പ്രദായം തുടങ്ങിയത്. ഇക്കാര്യത്തില്‍ നാല് ഹര്‍ജികളാണ് കോടതി പരിഗണിച്ചത്. രാഷ്ട്രീയ പാര്‍ട്ടികളുടെ സമ്പത്തിന്റെ ഉറവിടമറിയാന്‍ പൊതുജനത്തിന് അവകാശമുണ്ടെന്ന വാദത്തെ അറ്റോര്‍ണി ജനറല്‍ തള്ളി.

Top