5ജി ട്രയല്‍ നടത്താന്‍ 13 കമ്പനികള്‍ക്ക് കേന്ദ്രം അനുമതി നല്‍കി

ന്യൂഡല്‍ഹി: ഇന്ത്യയില്‍ 5ജി ട്രയല്‍ നടത്താന്‍ 13 കമ്പനികള്‍ക്ക് അനുമതി നല്‍കി കേന്ദ്രസര്‍ക്കാര്‍. ചൈനീസ് കമ്പനികളെ ഒഴിവാക്കിയാണ് തീരുമാനം. രാജ്യത്ത് 5ജി ട്രയലിന് ബിഎസ്എന്‍എല്ലിനും മറ്റുമാണ് അനുമതി നല്‍കിയത്.

സിഡിഒടിയുമായി സഹകരിച്ചായിരിക്കും ബിഎസ്എന്‍എല്‍ ട്രയല്‍ ആരംഭിക്കുക. ഭാരതി എയര്‍ടെല്‍, വോഡാഫോണ്‍, ഐഡിയ, റിലയന്‍സ് ജിയോ തുടങ്ങിയ കമ്പനികള്‍ എറിക്‌സണ്‍, നോക്കിയ എന്നിവരുമായി സഹകരിക്കും. നിബന്ധനകളോടെ 700 മെഗാഹെര്‍ട്‌സ് ബാന്‍ഡില്‍ ടെലികോം കമ്പനികള്‍ക്ക് എയര്‍വെയ്‌സ് ഉടനെ അനുവദിക്കും.

നഗരപ്രദേശങ്ങള്‍, ഗ്രാമങ്ങള്‍ എന്നിവിടങ്ങളില്‍ പരീക്ഷണം നടത്തുക. നെറ്റ് വര്‍ക്കിന്റെ സുരക്ഷയ്ക്ക് പ്രധാന്യംനല്‍കുക എന്നിവ നിബന്ധനകളില്‍ പറയുന്നു. ട്രയലിന് മാത്രമെ എയര്‍വേവ്‌സ് ഉപയോഗിക്കാവൂ എന്നും വാണിജ്യാവശ്യങ്ങള്‍ക്ക് പാടില്ലെന്നും വ്യവസ്ഥചെയ്തിട്ടുണ്ട്.

 

 

Top