കേന്ദ്രത്തിന്റേത് കേരളത്തിലെ ജനങ്ങളോടുള്ള പക പോക്കല്‍; പ്രതിപക്ഷം ബിജെപി ക്കെതിരെ പ്രതികരിക്കുന്നില്ല: മുഖ്യമന്ത്രി

കാസര്‍കോട്: കേന്ദ്രത്തിന്റേത് കേരളത്തിലെ ജനങ്ങളോടുള്ള പക പോക്കലാണെന്നും, കക്ഷി രാഷ്ട്രീയം കളിക്കുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. നവകേരള സദസില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കേന്ദ്രം സഹായം നല്കാത്തത്തില്‍ പ്രതിപക്ഷം ഒരക്ഷരം മിണ്ടിയില്ല. എന്താണ് പ്രതിപക്ഷം ബിജെപിക്കെതിരെ ഒരക്ഷരം മിണ്ടാത്തത്. അര്‍ഹതപെട്ട സഹായം നിഷേധിക്കപെട്ടപ്പോള്‍ പ്രതിപക്ഷം വല്ലതും മിണ്ടിയോ?. ആനുകൂല്യങ്ങള്‍ വെട്ടിക്കുറച്ചപ്പോള്‍ കേരളത്തിലെ പ്രതിപക്ഷ എംപിമാര്‍ ഇതിനെതിരെ ശബ്ദം ഉയര്‍ത്തിയോ എന്നും പിണറായി വിജയന്‍ ആരോപിച്ചു.

എംപിമാരുടെ യോഗം വിളിച്ചു ധനമന്ത്രിയെ കാണാം എന്ന് വിചാരിച്ചു. പക്ഷെ നിവേദനത്തില്‍ ഒപ്പിടാന്‍ പോലും അവര്‍ തയ്യാറായില്ല. ബിജെപിയെ ചെറുതായി നോവിക്കുന്നത് പോലും കോണ്‍ഗ്രസിന് ഇഷ്ടമല്ല. കേന്ദ്രം തരാനുള്ളത് ദയാ വായ്പ് അല്ല. അര്‍ഹതപ്പെട്ടതാണ്. അത് പോലും തരുന്നില്ല. സംസ്ഥാനങ്ങളുടെ കാര്യത്തില്‍ കേന്ദ്രം പ്രത്യേക സമീപനം സ്വീകരിക്കുന്നു. കേരളത്തെ മുന്നോട്ട് വിടില്ലെന്ന വാശിയാണ് കേന്ദ്ര ത്തിന്റെ ഈ നയങ്ങള്‍ക്ക് മുന്നില്‍ മുട്ട് മടക്കാനാവില്ലെന്നും പിണറായി വിജയന്‍ പറഞ്ഞു.

മുന്‍ സര്‍ക്കാരിന്റെ അനുവദിച്ച പദ്ധതികള്‍ പലതും യഥാര്‍ഥ്യമാക്കാന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ മറ്റു സംസ്ഥാനങ്ങളില്‍ പദ്ധതികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി. ഇത് ആളുകളില്‍ നിരാശ ഉണ്ടാക്കി. ഇതെല്ലം ജനങ്ങള്‍ മുഖവിലക്കെടുക്കരുതെന്നും ചിലര്‍ക്ക് നിര്‍ബന്ധമുണ്ട്. അതിനുള്ള ശ്രമങ്ങള്‍ അണ് അവര്‍ നടത്തുന്നതെന്നുംഅവരുടെ ഭാഗത്തു നിന്നും പ്രതിഫലിക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Top