മാടുകള്‍ക്കും അലങ്കാര മത്സ്യങ്ങള്‍ക്കും പിന്നാലെ നായ വില്‍പ്പനയ്ക്കും നിയന്ത്രണം ഏര്‍പ്പെടുത്തി കേന്ദ്രം

ന്യൂഡല്‍ഹി: മാടുകള്‍ക്കും അലങ്കാര മത്സ്യങ്ങള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയതിനു പിന്നാലെ നായ വില്‍പ്പനയ്ക്കും പ്രജനനത്തിനും കര്‍ശന നിയന്ത്രണങ്ങളുമായി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം.

തദ്ദേശ സ്ഥാപനങ്ങളുടെ ലൈസന്‍സോടെ മാത്രമേ വാണിജ്യ അടിസ്ഥാനത്തില്‍ നായ വില്‍പ്പനയും പ്രജനനവും സാധ്യമാവൂ. അതോടൊപ്പം കര്‍ശന നിയന്ത്രണങ്ങളാണ് ലൈസന്‍സ് ലഭിക്കുന്നതിനായി ഏര്‍പ്പെടുത്തിയിട്ടുള്ളത്.

രണ്ടു മാസത്തില്‍ താഴെ പ്രായമുള്ള നായ്ക്കളുടെ വില്‍പ്പന സാധ്യമല്ല. നായ്ക്കള്‍ക്ക് മൈക്രോചിപ്പ് ഘടിപ്പിക്കണമെന്നും വ്യവസ്ഥയുണ്ട്. ശ്വാന പ്രദര്‍ശനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പടുത്തുന്നതിനോടൊപ്പം പ്രജനന കേന്ദ്രങ്ങളില്‍ മൃഗ ഡോക്ടറുടെ സേവനം വേണമെന്ന നിര്‍ദ്ദേശവുമുണ്ട്. സംസ്ഥാന മൃഗസംരക്ഷണ ബോര്‍ഡുകള്‍ക്കാണ് നിയമം നടപ്പാക്കാനുള്ള ചുമതല.

Top