ഷാരുഖ് ചിത്രത്തിലും സെന്‍സര്‍ ബോര്‍ഡ് കത്രിക വയ്ക്കാന്‍ ഒരുങ്ങുന്നു

ഷാരുഖ് ഖാന്‍ നായകനാകുന്ന പുതിയ ചിത്രത്തിലും കത്രിക വയ്ക്കാന്‍ ഒരുങ്ങുകയാണ് സെന്‍സര്‍ ബോര്‍ഡ്.

ഇന്റര്‍കോഴ്‌സ് അഥവാ ലൈംഗീക ബന്ധം എന്ന വാക്കാണ് സെന്‍സര്‍ ബോര്‍ഡിന്റെ അതൃപ്തിക്ക് കാരണം.ചിത്രത്തിന്റെ രണ്ടാം ട്രെയിലറിലാണ് ഈ വാക്കുള്ളത്. ടെലിവിഷനില്‍ പ്രേക്ഷപണം ചെയ്യുമ്പോള്‍ ഈ വാക്ക് മാറ്റണം എന്നാണ് സെന്‍സര്‍ ബോര്‍ഡിന്റെ നിലപാട്.

ഒരു ലക്ഷം ആളുകള്‍ അനുകൂലിക്കുകയാണെങ്കില്‍ സിനിമയില്‍ ഈ വാക്ക് ഉപയോഗിക്കാന്‍ അനുമതി നല്‍കാമെന്നാണ് സെന്‍സര്‍ ബോര്‍ഡ് ചെയര്‍മാന്‍ പഹലജ് നിഹ്ലാനിയുടെ നിര്‍ദേശം.

ഷാരുഖ് ഖാന്‍, അനുഷ്‌ക ശര്‍മ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഇംത്യാസ് അലി സംവിധാനം ചെയ്യുന്ന ചിത്രമാണ് ജബ്ബ് ഹാരി മെറ്റ് സേജല്‍.ഓഗസ്റ്റ് നാലിന് ചിത്രം തിയറ്ററുകളിലെത്തും

Top