സോഷ്യല്‍ മീഡിയയില്‍ വൈറലായി ബച്ചന്‍ കുടുംബത്തിന്റെ ദീപാവലി ആഘോഷം

സോഷ്യല്‍ മീഡിയയില്‍ വൈറലായി ബച്ചന്‍ കുടുംബത്തിന്റെ ദീപാവലി ആഘോഷങ്ങളുടെ ചിത്രങ്ങള്‍.

ബിഗ്ബി അമിതാഭ് ബച്ചന്‍, ഭാര്യ ജയബച്ചന്‍, മകന്‍ അഭിഷേക് ബച്ചന്‍, മരുമകള്‍ ഐശ്വര്യ റായ് ബച്ചന്‍ ചെറുമകള്‍ ആരാദ്യ എന്നിവര്‍ക്കൊപ്പമുളള ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ തരംഗമാകുന്നത്.

ദീപാവലിയുമായി ബന്ധപ്പെട്ട് പ്രത്യേക പൂജയും നടന്നു. ബച്ചന്‍ തന്നെയാണ് ചിത്രങ്ങള്‍ ട്വിറ്ററിലൂടെ പങ്ക് വെച്ചത്.

അടുത്തിടെ ബച്ചന്‍ തന്റെ പിറന്നാള്‍ മാലീദ്വീപില്‍ കുടുംബത്തോടൊപ്പം ആഘോഷിച്ചിരുന്നു.

Top