ഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതി കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് പിന്നാലെ സിബിഐയും. ഇഡിയുടെ കസ്റ്റഡി കാലാവധി കഴിഞ്ഞാല്‍ അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്യുമെന്ന് സൂചന. മദ്യനയ അഴിമതി കേസില്‍ കോടതിയുടെ അനുമതിയോടെ കെജ്രിവാളിനെ കസ്റ്റഡിയില്‍ വാങ്ങാന്‍ സിബിഐ അപേക്ഷ നല്‍കും.
സിബിഐ കേസിലും കെജ്രിവാളിനെ പ്രതിചേര്‍ക്കാന്‍ നീക്കം. സിബിഐയുടെ ഉന്നത ഉദ്യോഗസ്ഥ സംഘം ഇതുമായി ബന്ധപ്പെട്ട് നടപടികള്‍ ആരംഭിച്ചുകഴിഞ്ഞു. റോസ് അവന്യു കോടതിയില്‍ ഇഡി കസ്റ്റഡി കാലാവധി ഹാജരാക്കുന്ന മുറയ്ക്ക് അരവിന്ദ് കെജ്രിവാളിനെ സിബിഐ കസ്റ്റഡിയില്‍ ആവശ്യപ്പെടും. അറസ്റ്റ് രേഖപ്പെടുത്തുന്ന നടപടികള്‍ പൂര്‍ത്തിയാക്കുന്ന നടപടികളിലേക്ക് സിബിഐ കടന്നു.
മന്ത്രിസഭയെ ഉപയോഗിച്ച് അഴിമതി നടത്തിയെന്ന ഗുരുതര ആരോപണങ്ങളാണ് സിബിഐ കേസിന്റെ ഭാഗമായിട്ടുള്ളത്. നയം മാറ്റിയത് കോഴ വാങ്ങിയിട്ടുണ്ടെന്നും ഉചിത താത്പര്യം ഉണ്ടായിരുന്നില്ലെന്നും ആരോപണം ഉണ്ട്. കേസില്‍ അരവിന്ദ് കെജ്രിവാള്‍ നിസഹകരിച്ച് വന്നു എന്നതടക്കമുള്ള കാര്യങ്ങള്‍ സിബിഐ ഉന്നയിക്കും.