ഹര്‍ഷിനയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ കേസ്; പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു

കോഴിക്കോട്: പ്രസവ ശസ്ത്രക്രിയയ്ക്കിടെ ഹര്‍ഷിനയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു. ഒന്നാം പ്രതി ഡോ സി.കെ രമേശന്‍, മൂന്നും നാലും പ്രതികളായ നേഴ്സസ് എം.രഹന, കെ.ജി മഞ്ജു എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. എസിപി സുദര്‍ശന്‍ മുന്‍പാകെയാണ് പ്രതികള്‍ ഹാജരായത്.

CRPC 41A പ്രകാരം ഉള്ള നോട്ടീസില്‍ ആണ് പ്രതികള്‍ ഹാജരായത്. കേസില്‍ കരട് കുറ്റപത്രം തയ്യാറാക്കി സര്‍ക്കാരിന് നല്‍കും. ശേഷം വിചാരണ ചെയ്യാന്‍ സര്‍ക്കാരിന്റെ അനുമതി തേടും. രണ്ടാം പ്രതിയുടെ അറസ്റ്റ് കോട്ടയത്ത് ചെന്ന് രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ മെഡിക്കല്‍ കോളജില്‍ നിന്നല്ല കത്രിക കുടുങ്ങിയത് എന്ന വാദത്തില്‍ ഉറച്ച് നില്‍ക്കുകയാണ് പ്രതികള്‍.

Top