പത്താം ക്ലാസുകാരിയെ ഗര്‍ഭിണിയാക്കിയ കേസ്; രണ്ടാനച്ഛന്‍ പിടിയില്‍

ഇടുക്കി: പത്താം ക്ലാസുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ പ്രതിയായ രണ്ടാനച്ഛന്‍ പിടിയില്‍. സംഭവം പുറത്തറിഞ്ഞതിന് പിന്നാലെ ഒളിവില്‍ പോയ പ്രതിയെ തൃശ്ശൂരില്‍ വച്ചാണ് പിടികൂടിയത്. അടിമാലിയില്‍ നിന്നും രക്ഷപ്പെട്ട പ്രതിയെ ഇന്നലെ രാത്രി പോലീസ് പിടിയിലാവുകയായിരുന്നു. പ്രതിയെ അടിമാലി സ്റ്റേഷനില്‍ എത്തിച്ചു. പാലക്കാട് സ്വദേശിയാണ് പ്രതി.

പെണ്‍കുട്ടിക്ക് കടുത്ത വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് പീഡന വിവരം പുറത്ത് അറിഞ്ഞത്. ഒന്നിലധികം തവണ പെണ്‍കുട്ടി ലൈംഗീക ചൂഷണത്തിന് ഇരയായിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. രണ്ടാനച്ഛന്‍ തന്നെയാണ് കുട്ടിയെ വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചത്. പരിശോധനയ്ക്ക് ശേഷം ഡോക്ടര്‍ പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് സ്ഥിരീകരിച്ചു. വിവരം അറിഞ്ഞ് പിതാവ് ആശുപത്രിയില്‍ നിന്ന് കടന്നുകളയുകയായിരുന്നു.

തുടര്‍ന്നുള്ള അന്വേഷണത്തിലാണ് രണ്ടാനച്ഛന്റ പീഡനത്തിന് ഇരയാക്കിയെന്ന വിവരം അറിയുന്നത്. 15 വര്‍ഷം മുമ്പാണ് ആരോപണ വിധേയന്‍ കുട്ടിയുടെ അമ്മയോടൊപ്പം താമസം തുടങ്ങിയത്. ഇതിനിടയില്‍ പല തവണ പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടിട്ടുണ്ട്.

 

Top