സംസ്ഥാനത്ത് മാസ്ക് ധരിക്കാത്തവർക്കെതിരെയുള്ള കേസ് വർദ്ധിക്കുന്നു.

തിരുവനന്തപുരം ; സംസ്ഥാനത്ത് മാസ്ക് ധരിക്കാത്തവരായി ഇന്നും നിരവധി പേര് . മാസ്‌ക്ക് ധരിക്കാത്തതിന് ഇന്ന് സംസ്ഥാനത്ത് കേസെടുത്തത് 7823 പേര്‍ക്കെതിരെയാണ്. നിരോധനാജ്ഞ ലംഘിച്ചതിന് സംസ്ഥാനത്ത് ഇന്ന് ആറ് കേസുകളും രജിസ്റ്റര്‍ ചെയ്തു.

കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1296 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 421 പേരാണ്. 45 വാഹനങ്ങളും പിടിച്ചെടുത്തു.

Top