അതുല്‍ ശ്രീവയ്‌ക്കെതിരെയുള്ള കേസ് കെട്ടിച്ചമച്ചതെന്ന് സഹപാഠികള്‍

കോഴിക്കോട്: ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തെന്ന കേസില്‍ അറസ്റ്റിലായ സീരിയല്‍ അഭിനേതാവ് അതുല്‍ ശ്രീവയ്ക്ക് പിന്തുണയുമായി സഹപാഠികള്‍.

അതുല്‍ ശ്രീവ പഠിക്കുന്ന കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളജിലെ വിദ്യാര്‍ഥികളാണ് പിന്തുണയുമായി പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചിരിക്കുന്നത്.

കേസ് കെട്ടിച്ചമച്ചതാണെന്ന നിലപാടിലാണ് വിദ്യാര്‍ഥികള്‍ പ്രതിഷേധ കൂട്ടായ്മയുമായി രംഗത്ത് വന്നിരിക്കുന്നത്.

രാഷ്ട്രീയഭേദമന്യേ നിരവധി വിദ്യാര്‍ഥികളാണ് അതുല്‍ ശ്രീവയ്ക്ക് പിന്തുണയുമായി കോളജില്‍ ഒത്തുകൂടിയത്.

ചിലരുടെ വ്യക്തിതാല്‍പര്യങ്ങള്‍ക്കു വേണ്ടിയാണ് അതുല്‍ ശ്രീവയെ അറസ്റ്റ് ചെയ്തതെന്നാണ് വിദ്യാര്‍ഥികള്‍ പറയുന്നത്.

ഗുരുവായൂരപ്പന്‍ കോളജിലെ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയായ അതുലിനെ ജൂനിയര്‍ വിദ്യാര്‍ഥിയെ മര്‍ദിച്ചുവെന്നും പണം തട്ടിയെന്നും ആരോപിച്ച് ഒരാഴ്ച മുമ്പാണ് കോഴിക്കോട് കസബ പൊലീസ് അറസ്റ്റ് ചെയ്തത്.

രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയുടെ പരാതിയിലായിരുന്നു അറസ്റ്റ്.

Top